എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ

5477

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ നായികയാണ് മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായ് ബച്ചൻ. ഇന്നും തന്റെ താരപദവിയ്ക്ക് കോട്ടം വരാതെ കാക്കുന്ന ഐശ്വര്യയെ പുതിയ തലമുറയിലെ താരങ്ങളും ബഹുമാനത്തോടെയാണ് കാണുന്നത്.

എന്നാൽ ഐശ്വര്യയെ ആന്റിയെന്ന് വിളിക്കുകയും ഐശ്വര്യയുമായുള്ള പ്രശ്നത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്ത താരമാണ് സോനം കപൂർ. സംഭവം നടക്കുന്നത് ഐശ്വര്യ ബ്രാന്റ് അംബാസിഡർ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം മാറിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

Advertisements

Also Read
പോകാനുള്ള സമയമായി, അവസാന യാത്രയ്ക്ക് മുൻപ് അൻസി കബീർ കുറിച്ചത് ഇങ്ങനെ, അറം പറ്റിയ കുറിപ്പ്

തനിക്ക് പകരം സോനം വന്നതിലുള്ള അതൃപ്തി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോനം കപൂറിന്റെ വിവാദമായ പ്രസ്താവന. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സോനം കപൂർ ഐശ്വര്യ റായ് ബച്ചനെ ആന്റിയെന്ന് വിളിച്ചത്. ആഷ് എന്റെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാൽ ഞാൻ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന.

സൂപ്പർ താരം അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ. അനിൽ കപൂറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകൾ ആണെന്നും പറഞ്ഞ് സോനം തന്റെ പ്രസ്താവനയെ തള്ളിക്കളയുകയായിരുന്നു ചെയ്തത്. ഐശ്വര്യയെ താൻ ഒരിക്കലും ആന്റിയെന്ന് വിളിക്കില്ലെന്നും സോനം പറയുകയുണ്ടായി.

എന്നാൽ ഈ പ്രശ്നം അവിടെ കൊണ്ട് തീർന്നില്ല. 2011 ൽ ഐശ്വര്യയും സോനമും കാൻസ് ഒരുമിച്ച് റാംപ് വാക്ക് ചെയ്യേണ്ടതായിരുന്നു. എന്നാൽ സോനമിനൊപ്പം റാംപ് വാക്കിന് താൻ തയ്യാറല്ലെന്ന് ഐശ്വര്യ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സോനം തനിക്കൊപ്പം റാംപ് വാക്ക് നടത്തുകയാണെങ്കിൽ താൻ പിന്മാറുമെന്ന് ഐശ്വര്യ താക്കീത് നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

എന്തായാലും കാലം മായ്ക്കാത്ത മുറിവുകളില്ല. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ സോനമും ഐശ്വര്യയും തമ്മിലുണ്ടായിരുന്നു പിണക്കം മാഞ്ഞു പോയി. 2018 ൽ സോനം കപൂർ വിവാഹിതയായപ്പോൾ ഐശ്വര്യയും സാന്നിധ്യമായി എത്തിയിരുന്നു. അതേസമയം ഐശ്വര്യ തന്റെ 48ാം പിറന്നാൾ ആഘോഷിക്കുകയാണ് ഐശ്വര്യ റായ്.

Also Read
നടി റബേക്ക സന്തോഷിന്റെ വിവാഹം, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടിയും സുഹൃത്തുക്കളു ബന്ധുക്കളും

സോഷ്യൽ മീഡിയയും ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തുകയാണ്. വർഷങ്ങ ളായി ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് ഐശ്വര്യ. തമിഴിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറിയ ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാൻ ആണ്.

2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാൻ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ. പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യയുടെ തിരിച്ചുവരവ് സിനിമ. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയാണ് പൊന്നിയിൻ സെൽവൻ. വൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

Advertisement