Home Entertainment

ബിഗ് ബ്രദർ പായ്ക്കപ്പ് ആകുന്നു, റിലീസ് ഇനി മാറില്ല, ഈ തീയ്യതിയിൽ എത്തും

40

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഹിറ്റ്‌മേരക്കർ സിദ്ധീഖ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബ്രദർ ഷൂട്ടിംഗ് തിങ്കളാഴ്ച പൂർത്തിയാവും. നൂറ് ദിവസത്തിലധികം എടുത്താണ് ചിത്രം പൂർത്തിയാക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ‘ഹീ ഈസ് ഓൺ ബോർഡ്’ എന്ന കുറിപ്പോടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം 2020 ജനുവരിയിൽ തിയേറ്ററിൽ എത്തും.

സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. മോഹൻലാലിന് പുറമെ ബോളിവുഡ് സൂപ്പർ താരം സൽമാഖാന്റെ സഹോദരൻ അർബാസ് ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

തെന്നിന്ത്യൻ നടി റജീന കസാൻഡ്ര, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാവുന്ന ബിഗ് ബ്രദർ എസ് ടാകീസിന്റെ ബാനറിൽ ഷാജി, മനു, ജെൻസൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗരി ശങ്കറാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

Advertisement