ദൃശ്യവും മെമ്മറീസും ഒന്നുമല്ല ഏറ്റവും ഇഷ്ടം മറ്റൊരു ചിത്രം: ജീത്തു ജോസഫിന്റെ സിനിമകളിൽ തനിക്ക് ഇഷ്ടപ്പെട്ടത് ഏതെന്ന് വെളിപ്പെടുത്തി ഭാര്യ ലിന്റ ജീത്തു ജോസഫ്

3384

നിരന്തരം സൂപ്പർഹിറ്റ് സിനിമകൽ ഒരുക്കി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫിന്റെ കഴിവ് എന്തെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്.

ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ എല്ലാതരം സിനിമകളും ഒരുക്കി ജീത്തു ജോസഫ് പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ചെല്ലാം സംവിധായകൻ സിനിമകൾ ഒരുക്കിയിട്ടുണ്ട്.

Advertisements

അതേസമയം ഏഴ് വർഷത്തിന് ശേഷം വരുന്ന ദൃശ്യം 2 ആണ് ജീത്തുവിന്റെ എറ്റവും പുതിയ ചിത്രം. താരരാജാവ് മോഹൻലാൽ നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്.

അതേസമയം കൈരളി ടിവിയുടെ ഒരഭിമുഖത്തിൽ തങ്ങളുടെ വിവാഹത്തെ കുറിച്ച് ജീത്തു ജോസഫും ഭാര്യ ലിന്റ ജീത്തുവും മനസുതുറന്നിരുന്നു. അറേഞ്ച്ഡ് മാര്യേജ് അല്ലായിരുന്നു എന്നും ഞങ്ങൾ ഒരെ നാട്ടുകാരാണ് എന്നും ലിന്റ പറയുന്നു.

പ്രണയിക്കാൻ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല. പെട്ടെന്ന് കല്യാണം കഴിഞ്ഞുവെന്നും ലിന്റ വെളിപ്പെടുത്തുന്നു. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ ജീത്തു പ്രൊപ്പോസലുമായി വന്നു. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു. ജീത്തുവിന്റെ സിനിമകളിൽ തനിക്ക് കൂടുതൽ ഇഷ്ടം മൈബോസാണെന്നും ലിന്റ പറഞ്ഞു. ഇത് കേട്ട് ലിന്റയ്ക്ക് കോമഡി ഭയങ്കര ഇഷ്ടമാണെന്നായിരുന്നു ജീത്തുവിന്റെ മറുപടി.

വിജയത്തിൽ ഒത്തിരി സന്തോഷിക്കുന്ന ഒരാളല്ല താനെന്നും സംവിധായകൻ പറയുന്നു. പെർഫക്ട് സിനിമകൾ ഒരിക്കലും എടുക്കാൻ കഴിയില്ല. ഞാൻ എന്റെ സിനിമകൾ ഇറങ്ങുമ്‌ബോൾ ആഗ്രഹിക്കാറുളളത് ആരും അത് കണ്ട് അയ്യേ എന്ന് പറയരുത്.

കൊളളാം കുഴപ്പമില്ല എന്നൊക്കെ പറയണം. ഞാൻ ഒരിക്കലും ഒരു പെർഫക്ട് സിനിമ ഉണ്ടാകുന്ന ആളല്ല. കുറ്റങ്ങളും കുറവുകളുമെല്ലാം സിനിമകളിൽ ഉണ്ടാവും. രണ്ടാമത് എന്റെ പ്രൊഡ്യൂസർ സിനിമ ഇറങ്ങിയ ശേഷം പറയുവാണ് ജീത്തു എനിക്ക് നഷ്ടം വന്നില്ല കേട്ടോ.

ഞാൻ ഹാപ്പിയാണ്. അത്രേം മതി. അതിനപ്പുറത്തേക്കുളളതെല്ലാം ദൈവം തരുന്നതാണ്. നല്ല സിനിമകൾ എപ്പോഴും ചെയ്യാനാണ് ആഗ്രഹം,അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

Advertisement