ഒമ്പതാം മാസത്തിൽ നിറവയർ താങ്ങിപ്പിടിച്ച് പാർവതി കൃഷ്ണയുടെ ഡാൻസ്, കൂട്ടിന് ഭർത്താവും, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

522

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പാർവതി കൃഷ്ണ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അവതാരകയായും നർത്തകിയായുമൊക്കെ എത്തിയിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലായിരുന്നു പാർവതിയെ ജീവിതസഖിയാക്കിയത്.

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് പാർവതി. വിവാഹ വാർഷിക ദിനത്തിലായിരുന്നു ഇവർ കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു. 9ാമത്തെ മാസത്തിൽ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertisements

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്. പാർവതി മാത്രമല്ല ഭർത്താവും ഇത്തവണ കൂടെയുണ്ട്. ഐശ്വര്യ റായിയും പ്രശാന്തും മത്സരിച്ച് ചുവടുവെച്ച പൂവുക്കൾ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും ചുവടുവെച്ചത്.

ബേബിയും നിങ്ങൾക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ടാവും, മനോഹരമായ വീഡിയോയാണ് ഇതെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. പാറൂ, നിന്നെ ഇതാദ്യമായാണ് ഇത്രയും സുന്ദരിയായി കാണുന്നതെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. മേക്കപ്പ് മേക്കപ്പ് എന്നായിരുന്നു പാർവതി കൃഷ്ണ പറഞ്ഞത്.

കമന്റുമായെത്തിയവർക്കെല്ലാം താരം തന്നെ മറുപടി നൽകിയിരുന്നു. പ്രസവത്തിന് ഇനി അധികം നാളുകളില്ലെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. നേരത്തെയും ഡാൻസ് വീഡിയോ പങ്കുവെച്ച് പാർവതി എത്തിയിരുന്നു. അഭിനന്ദനങ്ങളോടൊപ്പം വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.

വിമർശകർക്ക് കൃത്യമായ മറുപടിയായിരുന്നു താരം നൽകിയത്. നിങ്ങൾക്ക് എന്റെ പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗർഭിണി ആയിരിക്കുമ്പോൾ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസിൽസിന് ഒരു ഫെലിക്‌സിബിലിറ്റിയും ആണ് നൃത്തം നൽകുന്നത്.

വിമർശിക്കുന്നവർക്ക് പറയാം. അവർ ഇന്നും പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നുണ്ടെന്നായിരുന്നു പാർവതി പറഞ്ഞത്. പേളി മാണി, നിമ്മി അരുൺ ഗോപൻ, ദർശന ദാസ് തുടങ്ങി നിരവധി പേരാണ് കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നത്.

അതേ സമയം പാർവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പാർവതിക്ക് ഒപ്പം ഇത്തവണ ഭർത്താവും കൂടെയുണ്ട്. ഐശ്വര്യ റായിയും പ്രശാന്തും മത്സരിച്ച് ചുവടുവെച്ച പൂവുക്കൾ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും ചുവടുവെച്ചത്. ബേബിയും നിങ്ങൾക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ടാവും, മനോഹരമായ വീഡിയോയാണ് ഇതെന്നുമായിരുന്നു ഒരാൾ പോസ്റ്റിന് ചുവടെ കമന്റ് ചെയ്തത്.

എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. പാറൂ, നിന്നെ ഇതാദ്യമായാണ് ഇത്രയും സുന്ദരിയായി കാണുന്നതെന്നായിരുന്നു ഒരു സുഹൃത്ത് കമന്റിലൂടെ പറഞ്ഞത്. മേക്കപ്പ് മേക്കപ്പ് എന്നായിരുന്നു പാർവതി കൃഷ്ണ അതിന് മറുപടി പറഞ്ഞത്.

കമന്റുമായെത്തിയവർക്കെല്ലാം താരം തന്നെ മറുപടി നൽകുകയും ചെയ്യാറുണ്ട്. പ്രസവത്തിന് ഇനി അധികം നാളുകളില്ലെന്ന് താരം ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താരം ഇതിനോടകം തന്നെ തന്റെ ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം എത്തിയിരുന്നു.

Advertisement