ഒരു ഭാര്യയായി മുഴുവൻ സമയവും കൂടെ നിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശരണ്യ ആനന്ദിന് ഭർത്താവ് കൊടുത്ത അമ്പരപ്പിക്കുന്ന മറുപടി കേട്ടോ

34689

ബിഗ്‌സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുബവിളക്ക് എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ സീരിയലിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്.

പ്രമുഖ സിനിമാ താരം മീരാ വാസുദേവ് ആണ് ഈ സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. അടുത്തിടെയായിരുന്നു ശരണ്യ ആനന്ദ് വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോൾ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നടി മനസ്സു തുറക്കുകയാണ്. ജീവിതത്തിൽ ഏറെ ആഗ്രഹിച്ച ഒരു പങ്കാളിയെ തന്നെയാണ് ദൈവം തനിക്ക് തന്നതെന്ന് ശരണ്യ പറയുന്നു.

Advertisement

അതിനുള്ള കാരണവും ശരണ്യ തന്നെ വ്യക്തമാക്കുകയാണ്. കുടുംബ വിളക്ക് സീരിയലിലുള്ള ഒരാളാണ് ഈ ബന്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത്. എന്നെ മനസ്സിലാക്കുന്ന ഒരാളെ ജീവിതത്തിൽ ലഭിക്കണമെന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. വിവാഹത്തിന്റെ ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഗുരുവായൂരിൽ വച്ച് വിവാഹം നടത്താനായിരുന്നു ഏറെ ആഗ്രഹിച്ചത്.

തനിക്ക് വേണ്ടപ്പെട്ടവർ വിവാഹത്തിൽ പങ്കെടുത്തില്ല എന്ന വിഷമം ഏറെ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. എല്ലാവരും ഉണ്ടായിരുന്നെങ്കിൽ സന്തോഷമായിരുന്നു എന്ന് ശരണ്യ പറയുന്നു. അഭിനയത്തിന് പൂർണ്ണമായി പ്രാധാന്യം കൊടുക്കുന്ന ഒരു നടിയാണ് താൻ.

അങ്ങനെയുള്ള ഒരാളെ പൂർണമായും സ്വീകരിക്കാൻ തയ്യാറായ അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട് ഒപ്പം സന്തോഷവുമുണ്ട് എന്നും ശരണ്യ കൂട്ടിചേർത്തു. കരീയറിന് മുൻതൂക്കം നൽകുന്ന ആളാണ് അദ്ദേഹം.
തുടക്കത്തിൽ ഇരുവരും ഫോൺ വിളിച്ച് സംസാരിച്ചിരുന്നു, അതിനുശേഷമാണ് നേരിൽ കണ്ടത്. എല്ലാ പെൺകുട്ടികളെ പോലെ പെണ്ണുകാണൽ ചടങ്ങിൽ എങ്ങനെയൊക്കെ നിക്കണം ഏത് ഡ്രസ് ധരിക്കണം എന്ന ടെൻഷൻ തനിക്കും ഉണ്ടായിരുന്നു.

ആദ്യം ഫോണിൽ സംസാരിച്ചത് ഇരുവരും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു. മുഴുവൻ സമയം ഒരു ഭാര്യയായി കൂടെ നിൽക്കാൻ സാധിക്കില്ല എന്ന് അദ്ദേഹത്തോട് താൻ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മറുപടിയാണ് തന്നെ അമ്പരപ്പിച്ചത്. മൂന്നുവർഷത്തേക്ക് ഇരുവരും കരിയർ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന അദ്ദേഹത്തിന്റെ ആ വാക്കുകളാണ് തന്നെ അമ്പരപ്പിച്ചത്.

ജീവിതപങ്കാളിയെ ദൈവം തന്നെ കാണിച്ചു തന്നു എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അതെന്ന് ശരണ്യ പറയുന്നു. അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാൻ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ സംസാരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

മോഹൻലാലിനൊപ്പം 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്. ചിത്രത്തിൽ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷൻ സീൻ എന്ന് സംവിധായകൻ പറഞ്ഞു. പിന്നെ താൻ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിനയരംഗത്ത് തിളങ്ങാൻ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്ന താരത്തിന്റെ വാക്കുകൾ ആരാധകരും സ്വീകരിച്ചിരുന്നു.

Advertisement