അനുമോളെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന സങ്കട കുറുപ്പുമായി തംമ്പുരു, വൈറലായി വാക്കുകൾ

297

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ജനപ്രീതി നേടിയെടുത്ത പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയൽ. മലയാളി കുടുംബ പ്രേക്ഷകർ ഇത്രയും ഞെഞ്ചിലേറ്റിയ വേറൊരു പരമ്പര ഇതുവരെ മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിക്കാനിടയില്ല.

ഉദ്യേഗജനകമയാ സംഭവവികാസങ്ങൾ കൊണ്ടും അഭിനേതാക്കളുടെ അസാധാരണ അഭിനയ മികവുകൊണ്ടും പ്രേക്ഷകർ ഇരുകൈയുംനീട്ടിയാണ് വാനമ്പാടി സീരിയലിനെ സ്വീകരിച്ചത്. സീരിയലിന്റെ പ്രധാന വിജയത്തിന് കാരണം അതിലെ ബാലതാരങ്ങളായ അനുമോളും തമ്പുരുമായ ഗൗരിയുടെയും സോനാ ജലീനയുടെയും അഭിനയ മികവുകൊണ്ടാണ്.

Advertisements

ഇപ്പോൾ സീരിയൽ അവസാനിച്ചെങ്കിലും അനുമോളും തമ്പുരുവും മോഹനും പപ്പിയും അങ്ങനെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്നു. അവരുടെ ഇപ്പോഴത്തെ വിശേഷങ്ങളും വാർത്തകളും അറിയാൻ പ്രേക്ഷകർ കൂടുതൽ ആഗ്രഹിക്കുന്നു എന്ന് തന്നെ പറയാം.

അതിൽ തമ്പുരു എന്ന കഥാപാത്രം കൈകാര്യം ചെയ്ത സോന ജലീന ഇപ്പോൾ ഏഷ്യാനെറ്റിലെത്തന്നെ മറ്റൊരു ജനപ്രിയ പാരമ്പരയായ മൗനരാഗത്തിൽ അഭിനയിക്കുന്നുണ്ട്. വാനമ്പാടിയിൽ അനുമോളും തമ്പുരുവും തുടക്കത്തിൽ ശത്രുക്കളായിരുന്നുവെങ്കിലും പിന്നീട് പിരിയാനാകാത്ത സുഹൃത്തുക്കളായി മാറുകയാണുണ്ടായത്.

പരമ്പരയിൽ കാണുന്നതു പോലെതന്നെ അനുമോൾക്കും തംബുരുവിനും ഇടയിൽ വലിയൊരു സൗഹൃദവുമുണ്ട്. കുട്ടി താരങ്ങൾ ആണെങ്കിലും ഇവർ സോഷ്യൽ മീഡയയിൽ സജീവമാണ്, ഇപ്പോഴിതാ താൻ ഗൗരിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് സോന. വാനമ്പാടി പരമ്പരയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നിച്ചു ചേർത്താണ് സോന ചിത്രം പങ്കുവച്ചത്.

മിസ് യു ഗൗരി എന്നാണ് ചിത്രത്തിന് താഴെ സോനാ കുറിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരിപാടിയായ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന മ്യൂസിക് പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു.
അതിൽ ഇവരുടെ പാട്ടുകളും ഡാൻസുകളും കുസൃതികളുമെല്ലാം പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവയായിരുന്നു.

അതുപോലെതന്നെ ലോക്ക്ഡൗൺ കാലത്ത് ഇരുവരുടേയും വീഡിയോകോൾ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ നിരവധി ആളുകളാണ് കണ്ടത്. സ്‌കൂളിൽ പോകാൻ കഴിയാത്തതിന്റെ സങ്കടവും കൂട്ടുകാരെ മിസ് ചെയ്യുന്നുണ്ടെന്നുമെല്ലാം ഇരുവരും എല്ലായ്‌പ്പോഴും പങ്കവെക്കാറുണ്ട്.

സീരിയലിന്റെ തുടക്കത്തിൽ വെറും കുട്ടികൾ ആയി എത്തിയ താരങ്ങൾ ഇപ്പോൾ നായിക പദവിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. അനുമോൾ എന്ന ഗൗരി, സീരിയലിലെപോലെ തന്നെ പാട്ടിന്റെ ലോകത്താണ് ജീവിക്കുന്നത്, ഗൗരിയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം താരം വലിയ ഒരു ഗായിക ആകണമെന്നത് തന്നെയാണ്. ഇനിയും മറ്റൊരു സിനിമയിലോ സീരിയലിലോ അനുമോളെ കാണാനായി കാത്തിരിക്കുകയാണ് മലയാളി കുടുംബ പ്രേക്ഷകർ.

വാനമ്പാടിയിലെ മോഹനും അനുമോളും തംബുരുവുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തിൽ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. മൗനരാഗത്തിലെ കഥാപാത്രമായ കല്ല്യാണിയുടെ പിറന്നാളിന് കിരൺ നൽകുന്ന സർപ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തിയത്.

നീയെൻ സർഗ സൗന്ദര്യമേ’എന്ന ഗാനം ആലപിക്കുന്ന മോഹനെയും അനുമോളെയുമാണ് മൗനരാഗത്തിൽ അതിഥികളായി കണ്ടതെങ്കിൽ കുടുംബ പ്രേക്ഷകർവളരെ മികച്ച അഭിപ്രായം നൽകിയിരുന്നു. തംബുരു മൗനരാഗത്തിൽ ചെറിയ വേഷം കൈകാര്യം ചെയ്യുന്നുമുണ്ട്.

Advertisement