ദളതി 64 ൽ നിന്ന് പെപ്പെ ആന്റണി വർഗീസിനെ മാറ്റി പകരം കൈതിയിലെ കിടു നടൻ

36

തമിഴകത്തിന്റെ സൂപ്പർതാരം വിജയ് ചിത്രം ദളതി 64ൽ (താൽക്കാലിക പേര്) നിന്നും മലയാളി താരം പെപ്പെയെ മാറ്റി എന്ന റിപ്പോർട്ടുകൾ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ദളപതി 64.

Advertisements

മലയാളി താരം പെപ്പെ ആന്റണി വർഗീസ് ചിത്രത്തിൽ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ ആന്റണി ഉണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ട്വീറ്റ് നിർമാതാക്കൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.
ആന്റണി വർഗീസിന് പകരം കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് അഭിനയിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അർജുൻ ദാസ് ചിത്രത്തിൽ ഉണ്ടെന്ന് അണിയറപ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി മാളവിക മോഹനൻ ആണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത്.

നിർമാണം സേവ്യർ ബ്രിട്ടോയാണ്. സത്യൻ സൂര്യൻ ക്യാമറയും ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിക്കും. മാളവിക മോഹനെക്കൂടാതെ ശന്തനു ഭാഗ്യരാജും പ്രധാന വേഷത്തിലെത്തും. കൈതി എന്ന കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ദളപതി 64.

അതേ സമയം വിജയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ ബിഗിൽ 300 കോടിയും കടന്ന് ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. വുമൻ എൻപവർമെന്റ് സിനിമയായ ബിഗിലിൽ നയൻതാരയായിരുന്നു നായികയായി എത്തിയത്.

Advertisement