Home Entertainment Celebrities

ആദ്യം ക്രഷ് ആരാണെന്നും ആദ്യ ചുംബനം എന്നായിരുന്നെന്നും വെളിപ്പെടുത്തി പരിണീതി ചോപ്ര, കണ്ണുതള്ളി ആരാധകർ

156

നിറയെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പരിണീതി ചോപ്ര. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള പരിണീതിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. അതേ സമയം പരിണീതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

18ാം വയസിൽ ആയിരുന്നു തന്റെ ആദ്യ ചുംബനം എന്നു പറഞ്ഞ നടി തന്റെ ആദ്യ ക്രഷ് നടൻ സെയ്ഫ് അലി ഖാൻ ആയിരുന്നുവെന്നും വ്യക്തമാക്കുന്നു. പുതിയ ചിത്രമായ ദ ഗേൾ ഓൺ ദ ട്രെയ്നിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

Advertisements

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

സത്യത്തിൽ ഞാൻ ഡേറ്റ് ചെയ്തിട്ടില്ല. അതായത് ഈ ക്ലീഷേ ഡേറ്റുകൾ. വീട്ടിലേക്ക് വരൂ, നമുക്ക് അടിച്ച് പൊളിക്കാം, ടി വി കാണാം, ഭക്ഷണം പുറത്ത് നിന്ന് ഓർഡർ ചെയ്യാം. ഇതായിരുന്നു എന്റെ ആശയത്തിലെ ഡേറ്റിങ്.

അഭിനയലോകത്തെത്തും മുമ്പ് ഒരിക്കലും ഓർക്കാനിഷ്ടമില്ലാത്ത കാലത്തെ കുറിച്ച് അടുത്തിടെ പരിണീതി തുറന്ന് പറഞ്ഞിരുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെട്ട കാലം എന്നതുകൊണ്ടാണ് പരിണീതിക്ക് കോളേജ് കാലം അത്ര ഇഷ്ടമല്ലാത്തത്.

വണ്ണം കൂടുതലാണെന്നതും ആരോഗ്യവതിയായിരുന്നില്ലെന്നും പരിനീതി പറയുന്നു. അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും പരിണീതി വ്യക്തമാക്കിയിരുന്നു. വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കാറുണ്ട്.

Also Read
മമ്മൂട്ടിയുടെ ആ സിനിമ പൊളിയുമോ എന്ന പേടിയിൽ നിർമ്മാതാവ് തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക്, പക്ഷേ സിനിമ നേടിയത് സർവ്വകാല വിജയം, സംഭവം ഇങ്ങനെ

ഇന്ന് താൻ ആരോഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ട്. വണ്ണമുണ്ടായിരുന്ന കാലത്ത് പലപ്പോഴും താൻ വൈകാരികമായി ഏറെ തളർന്നിരുന്നു. ബി ടൗണിലേക്ക് വരും മുമ്പ് എൺപത്തിയാറു കിലോയോളമായിരുന്നു ഭാരം.

കർശനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നതുമൂലമാണ് ഇരുപത്തിയെട്ടു കിലോയോളം കുറച്ച് താൻ ആരോഗ്യമാർന്ന ശരീരം വീണ്ടെടുത്തതെന്നും പരിണീതി പറഞ്ഞു.

Advertisement