ടൈഗർ ഷ്രോഫും ദിഷാ പഠാനിയും വിവാഹിതരാകുന്നു: വെളിപ്പെടുത്തലുമായി ജാക്കി ഷ്രോഫ്

177

മുൻകാല ബോളിവുഡ് സൂപ്പർതാരം ജാക്കി ഷ്രോഴിന്റെ മകനും യുവതാരങ്ങളിൽ ശ്രദ്ധേയനുമാണ് ടൈഗർ ഷ്രോഫ്. കിടിലൻ ആക്ഷനും അടിപൊളി ഡാൻസുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ വേറെ ലെവലാണെന്ന് ആരാധകർ പറയുന്നു.

നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളിൽ ടൈഗറിന് മേൽക്കൈയുണ്ട്. ടൈഗറും ഹൃത്വക് റോഷനും ഒരുമിച്ച വാർ വൻ വിജയമായി മാറിയിരുന്നു. ടൈഗറിന്റെ 31ാം ജന്മദിനമായിരുന്നു ഇന്ന്. ജന്മദിനത്തിൽ താരത്തിന് സോഷ്യൽ മീഡിയയും ആരാധകരും ആശംസകൾ നേരുകയാണ്. ഇതിനിടെ മറ്റൊരു വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Advertisements

ടൈഗറും നടി ദിഷ പഠാനിയും വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൈഗറും ദിഷയും തമ്മിലുള്ള പ്രണയം ഇന്ന് ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകളിലൊന്നാണ്. ഇപ്പോഴിതാ മകന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ജാക്കി ഷ്രോഫ്. നിലവിൽ അവൻ ജോലിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.

അവന്റേത് ലേസർ ഫോക്കസാണ്. അതുകൊണ്ട് ജോലിയിൽ നിന്നും ശ്രദ്ധ മാറ്റുമെന്ന് കരുതുന്നില്ല. അതേസമയം കല്യാണം കഴിക്കുകയാണെങ്കിൽ അവന്റെ മുഴുവൻ ശ്രദ്ധയും അതിലായിരിക്കുമെന്നും ജാക്കി പറയുന്നു. പൊതുവെ ടൈഗറിന്റെ ജന്മദിനത്തിൽ ഒരു തൈ നടുകയാണ് തന്റെ ശീലമെന്നും ജാക്കി പറയുന്നു.

എന്റെ മകൻ അവനും അമ്മയ്ക്കും കുഞ്ഞനുജത്തി കൃഷ്ണയ്ക്കുമായി എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാകും. എനിക്ക് ഷൂട്ടിങ് ഉണ്ട്. അതിനാൽ വൈകിട്ടത്തേക്ക് എന്തെങ്കിലും പ്ലാൻ ചെയ്യാനാണ് സാധ്യത. മിക്കവരും വീട്ടിലൊരു ഡിന്നർ ആകും എന്നും അദ്ദേഹം പറഞ്ഞു. ടൈഗർ തന്റെ പ്രതീക്ഷകൾക്കും അപ്പുറം വളർന്നിട്ടുണ്ടെന്നാണ് ജാക്കി പറയുന്നത്.

കുട്ടിക്കാലത്ത് സ്‌കേറ്റിങ്ങിനിടെ വീണപ്പോൾ ഉടനെ തന്നെ ടൈഗർ എഴുന്നേറ്റ് നിന്നിരുന്നു. അന്ന് തന്നെ തന്റെ മകൻ പരാജയങ്ങളെ നേരിടാൻ കഴിയുന്നവനാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും ജാക്കി പറയുന്നു. ഇപ്പോൾ എവിടെയെങ്കിലും പോയാൽ ആളുകളും കുട്ടികളും അവനെ കുറിച്ച് ഓരോ കാര്യങ്ങൾ പറയുമ്പോൾ തനിക്ക് അഭിമാനമുണ്ടെന്നും ജാക്കി പറയുന്നു.

അതേസമയം നാളുകളായി ബോളിവുഡിലെ പരസ്യമായ രഹസ്യമാണ് ദിഷയും ടൈഗറും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെയടക്കം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടൈഗറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമയായ ബാഗി 3യിൽ ദിഷ ഒരു പാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും. ബാഗി 2വിൽ ദിഷയും ടൈഗറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയതും.

Advertisement