ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും അതുവരെ ഞാൻ സ്വപ്നം കണ്ട് കഴിഞ്ഞു; വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പൻ

120

മലയാള സിനിമയുടെ വെളളിത്തിരയിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി സാനിയ ഇയ്യപ്പൻ മാറുകയായിരുന്നു.

ക്വീനിന് പിന്നാലെ ചെറുതും വലുതുമായ ഒരു പിടി വേഷങ്ങൾ സാനിയ ചെയ്‌തെങ്കിലും താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലെ വേഷത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ദേയയായത്.

Advertisements

അതേ സമയം മറ്റ് നടിമാരിൽ നിന്നും വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുകയും ബോൾഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയാണ് സാനിയ. നിരവധി തവണ വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമേ മികച്ച നർത്തകി കൂടിയാണ് താരം.

എന്നാൽ ഇപ്പോൾ കൗമാരം കഴിയുന്നതിന് മുൻപ് തന്നെ കല്യാണത്തെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. സാനിയയുടെ വാക്കുകൾ ഇങ്ങനെ:

സ്വപ്നം കാണാൻ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാൻ സ്വപ്നം കണ്ട് കഴിഞ്ഞെന്നാണ് സാനിയ പറയുന്നത്. ഡെസ്റ്റിനേഷൻ വിവാഹമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഗ്രീസിൽ വച്ച് മതിയെന്നാണ് തീരുമാനം.

സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിലും കോംപ്രമൈസ് ഇല്ല. ഗ്രീസിൽ വെച്ച് ആകുമ്പോൾ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെർഫെക്ട് കോംപിനേഷൻ ആയിരിക്കും. ഇതിനിടെ പയ്യന്റെ കാര്യം പറയാൻ മറന്നു.

എന്റെ പ്രൊഫഷൻ മനസിലാക്കി നിൽക്കുകയും എന്നെ സ്നേഹിക്കുകയും കരുതലൊക്കെയുള്ള ആളായിരിക്കണം. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട്ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യമേ മനസിൽ ഇല്ലെന്നും സാനിയ വ്യക്തമാക്കുന്നു.

Advertisement