അങ്ങനെ ചെയ്യാൻ എന്നെ പഠിപ്പിച്ചത് മോഹൻലാൽ ആണ്, വെളിപ്പെടുത്തലുമായി നടി ലെന

583

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭീഷ്മപർവം തകർപ്പൻ വിജയം നേടി100 കോടി ക്ലബ്ബും കടന്ന് കുതിക്കുകയാണ് ഇപ്പോൾ. ബിഗ്ബി എന്ന എവർഗ്രീൻ ഹിറ്റ് എത്തി 14 വർഷത്തിന് ശേഷമാണ് ഒരു മമ്മൂട്ടി അമൽ നീരദ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രാ യമാണ് ലഭിക്കുന്നത്. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും എത്തിയിട്ടുണ്ട്. ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്. മമ്മൂട്ടി ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Advertisements

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Also Read
നടുറോഡിൽ വെച്ച് വഴക്കിനിടെ കാമുകനെ തല്ലി യുവതി; പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഡെലിവറി ബോയ് കാമുകിയെ പഞ്ഞിക്കിട്ടു: പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ

ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രത്തെ അവതരിപ്പിച്ചത് ലെന ആയിരുന്നു. സൂസൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെനയുടെ നെടുനീളൻ ഡയലോഗുകൾ തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു. ഇപ്പോഴിതആ ഡയലോഗിന് കുറിച്ച് പറയുകയാണ് ലെന.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വലിയ വലിയ ഡയലോഗുകൾ ഇത്രയും അസാധാരണമായി പറഞ്ഞ് ഫലപ്പിക്കാൻ സാധിയ്ക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. വളരെ അധികം ദൈർഘ്യമുള്ള ഡയലോകുകൾ മനഃപാഠം ചെയ്ത് പഠിയ്ക്കുന്നതിൽ മുന്നിലാണ് പൃഥ്വിരാജും സിദ്ധിഖും മോഹൻലാലും.

തുടക്ക കാലത്ത് എനിക്ക് വളരെ അധികം പ്രയാസമുള്ള കാര്യമായിരുന്നു അത്തരം ഡയലോഗുകൾ. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. മോഹൻലാൽ നിന്ന് ആണ് എങ്ങിനെ നീളമുള്ള ഡയലോഗുകൾ ഈസിയായി പഠിക്കാനുള്ള വഴി പഠിച്ചെടുത്തത്. 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിൽ എഎസ്പിയുടെ വേഷമായിരുന്നു ലെനയ്ക്ക്. ആ ചിത്രത്തിൽ നെടുനീളൻ ഡയലോഗുകൾ ഉണ്ടായിരുന്നു.

മോഹൻലാലിനോട് ഒപ്പമുള്ള സിനിമ അനുഭവവും ലെന പങ്കുവെയ്ക്കുന്നുണ്ട്. മോഹൻലാലിനൊപ്പം ഏറ്റവും ആദ്യ അഭിനയിച്ച സിനിമ ദേവദൂതൻ ആണ്. ആനി കുര്യൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പക്ഷെ എന്നെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞത് സ്പരിറ്റ് എന്ന ചിത്രത്തിലെ എഎസ്പി സുപ്രിയ രാഘവൻ എന്ന കഥാപാത്രത്തിലൂടെയാണെന്ന് ലെന പറയുന്നു.

ഭീഷ്മപർവത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ലെന നേരത്തെ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ മമ്മൂക്കയുടേത് വേറെ ലെവൽ പ്രകടനമായിരുന്നു. അദ്ദേഹത്തിനൊപ്പം നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണിൽ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രൻ പെർഫോമൻസ് കാരണം നമ്മൾക്കും ബെറ്ററായ ഒരു റിസൾട്ട് കൊടുക്കാനായി.

ഭീഷ്മ പർവ്വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീനിൽ മൈക്കിളിനോട് സൂസൻ ചില വെളിപ്പെടുത്തലുകൾ നടത്തുന്നതാണല്ലോ. അത് എടുത്ത് ശേഷം നന്നായിരുന്നു ചെയ്തത് എന്ന് മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാർ്ഡ് കിട്ടിയ പോലെ തോന്നി. ഞാൻ ശരിക്കും ത്രില്ലടിച്ചു പോയി. അത് നൽകിയ ഊർജം ചെറുതല്ല. എന്നാണ് ലെന പറയുന്നത്.

Also Read
സീരിയലിൽ നിറയെ അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കൽ, കുശുമ്പ് കുന്നായ്മ ചതി കള്ളം, അസഹനീയം ആയപ്പോൾ അഭിനയം നിർത്തി പോരുന്നു: വെളിപ്പെടുത്തലുമായി പ്രവീണ

അതേ സമയം ചെറിയ ചെറിയ വേഷങ്ങളിലൂടെ മുൻനിരയിലേക്ക് വന്ന ലെന ഇതിനോടകം അക്ഷയ് കുമാറിനപ്പം ബോളിവുഡ് സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. ഭീഷ്മ പർവ്വത്തിന് ശേഷം മലയാളത്തിൽ നിരവധി ചിത്രങ്ങൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓളം, ലവ് ജിഹാദ്, ആർട്ടിക്കിൾ 21, മരീചൻ, അടുക്കള എന്നീവയാണ് റിലീസിനായി കാത്തിരിക്കുന്ന നടിയുടെ ചിത്രങ്ങൾ.

Advertisement