Home Entertainment

മഞ്ജു വാര്യരുടെ വൈറൽ മേക്കോവറിന്റെ സ്‌റ്റൈലിൽ കിടിലൻ ലുക്കിൽ ശാലു മേനോൻ, കണ്ണു തള്ളി ആരാധകർ

114

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് നടി ശാലു മേനോൻ. മികച്ച ഒരു നർത്തകി കൂടിയായ ശാലു മേനോൻ സിനിമകളേക്കാൾ കൂടുതൽ സീരിയലുകളിലാണ് തിളങ്ങിയത്. നൃത്ത രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി പിന്നീട് സനിമയിൽ പേരെടുത്ത അഭിനയത്രിയും നർത്തകിയുമാണ് ശാലു മേനോൻ. സിനിമയിലും സീരിയലിലും സജീവമായ നടി മലയാളികൾക്ക് ഏറെ സുപരിചിതയാാണ്.

ജയകേരള എന്ന പേരിൽ നിരവധി നൃത്തവിദ്യാലയങ്ങലും നടത്തുന്ന ശാലുമേനോന് നിരവധി വിദ്യാർത്ഥികളും ഉണ്ട്. ഇടയ്ക്ക് ഒക്കെ ഇവരുമായി നൃത്തപരിപാടികൾ ശാലുമേനോൻ സംഘടപ്പിക്കാറുമുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിലും സജീവമാണ് ശാലുമേനോൻ. അതേ സമയം ഇടക്കാലത്ത് നിരവധി വിവാദങ്ങളിലും നടി ഉൾപ്പെട്ടിരുന്നു.

Advertisements

അഭിനയവുമായി മുന്നോട്ട് പോകുന്നതിനിടെ സോളാർ വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവും താരം നടത്തിയിരുന്നു. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം നയിക്കുകയും ആണ്. ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു മേനോൻ എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ശാലു മേനോൻ. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഴിഞ്ഞ ദിവസം ശാലു മേനോൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്റെ പുതിയ രൂപം എന്ന് പറഞ്ഞുകൊണ്ട് ശാലുമേനോൻ തന്നെയാണ് ചിത്രങ്ങൾ പങ്കു വെച്ചത്. നേരത്തെ മഞ്ജു വാര്യർ നടത്തിയ മേക്കോവർ സ്‌റ്റൈലിലാണ് ഷാലുമേനോന്റെ പുതിയ ഫോട്ടോ. സമ്മിശ്ര പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ചേച്ചിക്ക് സാരിയാണ് നല്ലതെന്നാണ് കൂടുതൽ പേരും പറയുന്നത്.

അടുത്തിടെ ഭർത്താവ് സജി നായരുമായി വേർപിരിയുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ അതിൽ ഇരുവരും പ്രതികരണം നടത്തിയിട്ടില്ല. അതേ സമയം തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്.

ജയകേരള എന്ന പേരിൽ മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്‌കൂളിന്റെ കാര്യങ്ങളിലാണ്.

Advertisement