പുതിയ വിശേഷം പങ്കുവെച്ച് ആരാധകർക്ക് സർപ്രൈസുമായി ഗോവിന്ദ് പത്മസൂര്യ: ജിപിക്ക് ആശംസകൾ നേർന്ന് ആരാധകരും

1970

വളരെ പെട്ടെന്ന് തന്ന മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ദേയനായ താരമാണ് ജിപി എന്ന ഗോവിദ് പത്മസൂര്യ. ബിഗ് സ്‌ക്രീനിനെകാളും ടെലിവിഷൻ പേക്ഷകർക്കാണ് ജിപി ഏറെ ഇഷ്ടം. മിനിസ്‌ക്രീൻ വന്നാണ് താരം ജന മനസ്സുകളിൽ ഇടം നേടുന്നത്.

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പരിപാടികളിൽ ഒന്നായിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരകൻ ആയിരുന്നു ഗോവിന്ദ് പത്മസൂര്യ. നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടി കൊണ്ട് മാത്രം താരം നേടിയെടുത്തത്.

Advertisements

അതേ സമയം ഒരു പിടി സിനിമകളിലും ചെറുതും വലുതുമായ പല കഥാപാത്രങ്ങളെ അവതരിപ്പിക്കുയും അതിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും ജിപിക്ക് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ജീപി തന്റെ ഓരോ പുതിയ വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

വളരെ പെട്ടന്ന് തന്നെ ആരാധകരിലേക്ക് എത്തിക്കാനും ജിപി ശ്രമിക്കാറുണ്ട് കൂടാതെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ വളരെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിക്കുന്നതും. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ജിപി പങ്കുവെച്ച പുതിയ ഒരു സന്തോഷ വാർത്തയാണ്.

Also Read: ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, ഇത് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്; ഭർത്താവിന്റെ മര ണ ത്തെ കുറിച്ച് വ്യാജ വാർത്ത കൊടുക്കുന്നവർക്ക് എതിരെ നടി മീന

സർപ്രൈസ് ആയിട്ടാണ് ജിപി ഈ പുതിയ വിശേഷം പങ്കുവെച്ചത്. താൻ ഒരു പാൻ ഇന്ത്യൻ സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണ് എന്നാണ് താരം അറിയച്ചത്. 4 ഭാഷകളിലായി ഒരേസമയം ഒരുങ്ങുന്ന ചിത്രമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ ചിത്രത്തിന്റെ പേര് പ്രണയസരോവര തീരം എന്നാണെന്നും ജിപി അറിയിച്ചു.

മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ നാലു ഭാഷകളിൽ ഇറങ്ങുന്ന ഈ ചിത്രം സനി രാമദാസൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതെന്നും ജിപി വ്യക്തമാക്കുന്നു. അടയാളങ്ങൾ എന്ന മലയാളം ചിത്രത്തിലൂടെ ആണ് ഗോവിന്ദ് പത്മസൂര്യ ആദ്യമായി സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ താരം കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമയിലാണ്.

പുതിയ ചിത്രമായ പ്രണയ സരോവര തീരത്തിലെ നായികയായി എത്തുന്നത് മറിയം എന്ന പുതുമുഖ താരമാണ് . റൊമാന്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ജിപി പറഞ്ഞത്. കേരളത്തിലും ഹൈദരാബാദിലും ആണ് പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നും ജെപി വ്യക്തമാക്കുന്നു.

Also Read: ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ടമറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

Advertisement