Home Entertainment Celebrities

ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ടമറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

9057

വിമാനം എന്ന പൃഥ്വിരാജ് സിനിയിലൂടെ എത്തി പിന്നീട് ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ദുർഗാ കൃഷ്ണ. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയച്ച താരമാണ് ദുർഗ. കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് യുവ നിർമ്മാതാവ് അർജുൻ രവീന്ദ്രനുമായുള്ള ദുർഗയുടെ വിവാഹം കഴിത്.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ കോഴിക്കോട് സ്വദേശിനി ദുർഗ കൃഷ്ണ പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായിട്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

Advertisements

അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തിൽ താരം തിളങ്ങി യിരുന്നു താരം. കോഴിക്കോട് സ്വദേശിയാണ് ദുർഗ കൃഷ്ണ. ഇപ്പോൾ ഏറണാകുളത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. പ്രേതം 2, ലവ് ആക്ഷവ് ഡ്രാമ, കുടുക്ക് 2025 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ മാറി. ഉടൽ എന്ന ചിത്രമാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയത്.

Also Read: അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ, സന്തോഷം പങ്കുവെച്ച് താരങ്ങൾ, കണ്ടുപിടിച്ച് ആരാധകർ

അതേ സമയം സോഷ്യൽ മീഡിയകളിൽ സിനിമ താരങ്ങൾ പ്രതേകിച്ച് നടിമാർ നേരിടുന്ന വലിയ പ്രശ്‌നമെന്ന് പറയുന്നത് ചില അക്കൗണ്ടുകളിൽ നിന്ന് വരുന്ന മോശം കമന്റുകളും വൃത്തികെട്ട മെസ്സേജുകളുമാണ്. ഒരു ഫോട്ടോയ്ക്ക് താഴെയോ വീഡിയോയ്ക്ക് താഴെ വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും ഒക്കെ വളരെ മോശം കമന്റുകൾ ചിലരിൽ നിന്ന് ഉണ്ടാവാറുണ്ട്.

പൊതുവെ സ്ത്രീകൾ എല്ലാം നേരിടുന്ന ഒരു പ്രശ്‌നമാണ് ഇത്. ഇപ്പോഴിതാ നടി ദുർഗ കൃഷ്ണ കൃഷ്ണയ്ക്കും ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്. അതും ദുർഗയ്ക്ക് എതിരെയല്ല, താരത്തിന്റെ അമ്മയെ കുറിച്ചാണ് മോശം കമന്റ് വന്നത്. ദുർഗ കുറച്ച് ദിവസം മുമ്പ് അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു.

അതിന് താഴെയാണ് മോശം കമന്റ് വന്നത്. കമന്റ് ശ്രദ്ധയിൽപ്പെട്ട താരം അതിന് എതിരെ പ്രതികരിക്കുകയും ചെയ്തു. ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നും ഇല്ല.

ഇനി നീ കമന്റ് ഇടാൻ അത്ര മുട്ടി നിൽക്കുവാണേൽ നിന്റെ എവിടേലും ഒക്കെ കുറച്ച് ഉറപ്പുണ്ടേൽ ഒറിജിനൽ അക്കൗണ്ട് ആയി വാ എന്നായിരുന്നു ആ വന്ന കമന്റിന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദുർഗ മറുപടി കൊടുത്തത്. ഇതിനോടകം തന്നെ ദുർഗയുടെ കമന്റെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.

Also Read: സുമ ജയറാമും നടൻ ജയറാമും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാമോ, സഹോദരിയാണോ, നടി പറയുന്നത് കേട്ടോ

Advertisement