മോഹൻലാൽ പോസ്റ്ററിൽ വേണ്ട പകരം റഹ്മാനും രോഹിണിയും മതിയെന്ന് നിർമ്മാതാവും വിതരണക്കാരും, അനുസരിക്കാതെ ‘ഗായത്രി’ അശോക്: പിന്നീട് വഴിമാറിയത് ചരിത്രം

5686

നാൽപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സൂപ്പർതാരമാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലെ വില്ലൻ ആയി എത്തി പിന്നീട് ഇന്ത്യൻ സിനിയിലെ തന്നെ കംപ്ലീറ്റ് ആക്ടർ ആയി മാറുകയായിരുന്നു മോഹൻലാൽ.

അതേ സമയം സിനിമയിൽ സൂപ്പർ താരമാകും മുൻപേ മോഹൻലാൽ ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തിൽ എസ്‌ഐ കൃഷ്ണകുമാർ എന്ന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ സിനിമ വലിയ ഹിറ്റായതിനു പിന്നിൽ മോഹൻലാലിന്റെ ഗംഭീരമായ ഒരു പോസ്റ്റർ ആയിരുന്നു.

Advertisements

പോലീസ് വേഷത്തിൽ ബുള്ളറ്റിൽ ഇരിക്കുന്ന മോഹൻലാലിന്റെ ലുക്കിന് അന്നത്തെ യുവ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കാനുള്ള തലയെടുപ്പ് ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ നിർമ്മാതാവും വിതരണക്കാരും സിനിമയുടെ പോസ്റ്ററിൽ മോഹൻലാലിനെ മാറ്റി അന്നത്തെ കൗമാര പ്രണയ മനസ്സുകളുടെ ഹരമായിരുന്ന റഹ്മാനെയും രോഹിണിയേയും ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചത്.

Also Read: ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ടമറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

പക്ഷെ ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തിന്റെ പരസ്യകല നിർവഹിച്ച ഗായത്രി അശോക് മോഹൻലാലിന്റെ പോസ്റ്റർ തന്നെ നിലനിർത്തി സിനിമയ്ക്ക് കൂടുതൽ പരസ്യം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. അത് പിന്നീട് വലിയ രീതിയിൽ ഗുണം ചെയ്തു.

എ ക്ലാസുകളിൽ റിലീസ് ചെയ്ത ശേഷം സെക്കന്റ് റണ്ണിനായി ബി ക്ലാസ് സി ക്ലാസ് തിയേറ്ററിലേക്ക് ഇവിടെ തുടങ്ങുന്നു എന്ന ചിത്രം വലിയ മാർക്കറ്റ് ഉണ്ടാക്കി. ചിത്രത്തിലെ മോഹൻലാലിന്റെ പോലീസ് വേഷത്തിലുള്ള ബുള്ളറ്റിലെ ലുക്ക് ആയിരുന്നു അതിനു കാരണം.

1984ൽ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ ജെ ശശികുമാർ സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന്റെ സൂപ്പർ താര വളർച്ചയ്ക്ക് വലിയ മൈലേജ് നൽകിയ സിനിമയായിരുന്നു. റഹ്മാൻ, രോഹിണി, ബാലൻ കെ നായർ തിക്കുറുശ്ശി സുകുമാരൻ നായർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Also Read: അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് കരീന കപൂർ വാശി പിടിച്ചു; അമ്പരന്ന് സിനിമാലോകം; കാരണം ഇതോ?

Advertisement