സുമ ജയറാമും നടൻ ജയറാമും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാമോ, സഹോദരിയാണോ, നടി പറയുന്നത് കേട്ടോ

7106

മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു സുമ ജയറാം. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട സുമ ജയറാം അനേകം വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ, നടിയുടെ കരിയറിൽ ഇടയ്ക്ക് എപ്പോഴോ വലിയൊരു ബ്രേക്ക് വന്നു. മാത്രമല്ല മലയാള സിനിമയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നും പലപ്പോഴും താരം വേദനയോടെ പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ഫ്‌ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു.

Advertisements

ജീവിത സാഹചര്യങ്ങൾ കാരണം തന്റെ പതിനാലാം വയസിൽ സിനിമയിലേക്ക് എത്തപ്പെട്ടതാണ് സുമ ജയറാം. എറണാകുളം സ്വദേശിയായ സുമയും കുടുംബവും തമിഴ്നാട്ടിൽ ജീവിക്കുമ്പോൾ ആണ് പിതാവിന്റെ മരണവും തുടർന്ന് ചില ബുദ്ധിമുട്ടുകളും ജീവിതത്തിൽ സംഭവിക്കുന്നത്.

Also Read: ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ലായിരുന്നു, കടവും കടത്തിന്റെ കടവും ആയിരുന്നു, ഇപ്പോ ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് ജീവിക്കാൻ വേണ്ടിയാണ്: ധന്യ മേരി വർഗീസ്

സുമ ജയറാം മൂത്ത കുട്ടി ആയിരുന്നതിനാൽ തന്നെ അമ്മയേയും താഴെയുള്ള രണ്ട് സഹോദരന്മാരെയും സഹോദരിയെയും സംരക്ഷിക്കേണ്ടതിന്റെ ചുമതല സുമിയ്ക്ക് ആയിരുന്നു. ഒമ്പതാം ക്ലാസ്സിൽവെച്ച് പഠനം ഉപേഷിച്ച് സിനിമയിലേക്ക് ഇറങ്ങിയ മേരി സുമി മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചു.

മൂന്നാം മുറ എന്ന ചിത്രത്തിൽ ഒരു കുട്ടിയുടെ വേഷത്തിലൂടെയാണ് സുമ ജയറാം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടാകുമെന്ന് ഭയന്ന് അമ്മ മേഴ്സി ജോർജും സുമയും ചേർന്നാണ് സുമയുടെ മേരി സുമി എന്ന പേര് മാറ്റി സുമ ജയറാം എന്നാക്കിയത്. അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ വാണി ജയറാമിലെ ജയറാമും സുമിയെ ചെറുതായൊന്ന് മാറ്റി സുമ എന്നുമാക്കി പേര് സുമ ജയറാം എന്നാക്കുക ആയിരുന്നു.

അതേ സമയം സുമ ജയറാം എന്ന പേര് കേട്ട് പലരും നടൻ ജയറാമിന്റെ സഹോദരി ആണോയെന്ന് ചോദിക്കാറു ണ്ടായിരുന്നു. ആദ്യമൊക്കെ അല്ല എന്ന് പറഞ്ഞിരുന്നു, പിന്നീട് അതെയെന്ന് രസകരമായി താൻ പറയാറുണ്ടായിരുന്നു എന്നുമാണ് സുമ ജയറാം പറഞ്ഞത്.

അതേസമയം സിനിമ സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സുമ ഇപ്പോൾ പതിനാല് വർഷമായി വെള്ളിത്തിരയിൽ നിന്നും വിട്ട് നിൽക്കുകയാണ്. 2013ലായിരുന്നു സുമ ജയറാമിന്റെ വിവാഹം. 37ാം വയസ്സിൽ ബിസിനസ്സു കാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഭർത്താവിനുമൊപ്പം മക്കളോടുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ താരം.

Also Read: അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് കരീന കപൂർ വാശി പിടിച്ചു; അമ്പരന്ന് സിനിമാലോകം; കാരണം ഇതോ?

Advertisement