അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ, സന്തോഷം പങ്കുവെച്ച് താരങ്ങൾ, കണ്ടുപിടിച്ച് ആരാധകർ

1956

മലയാളികളുടെ ഗായിക അമൃത സുരേഷും ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. അടുത്തിടെയാണ് ഗോപിസുന്ദർ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ആരാധകരുമായി പങ്കുവച്ചത്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ഗായിക അഭയ ഹിരണ്മയിയുമായി ഒമ്പത് വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു. പക്ഷേ അഭയയുമായും ഗോപി സുന്ദർ പിരിഞ്ഞിരുന്നു. അത് മലയാളികൾ അറിയുന്നതും കഴിഞ്ഞ ആഴ്ചകളിൽ ആയിരുന്നു.

Advertisements

ഗോപിയും ഗായിക അമൃത സുരേഷും ഒന്നിക്കാൻ പോകുന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇത് പലരും അറിഞ്ഞത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് ഗോപി സുന്ദർ അറിയിച്ചത്. അമൃതയും നേരത്തെ വിവാഹിതയായ ഒരാളായിരുന്നു.

Also Read: സുമ ജയറാമും നടൻ ജയറാമും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാമോ, സഹോദരിയാണോ, നടി പറയുന്നത് കേട്ടോ

അതിൽ ഒരു മകൾ ഉള്ളത് അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. എന്തായാലും ഗോപിസുന്ദർ ജീവിതത്തിലേക്ക് എത്തിയതോടെ അമൃതയുടെ നല്ല നാളുകൾ തെളിഞ്ഞിരിക്കുകയാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങുന്ന അടുത്ത തെലുങ്ക് ചിത്രത്തിലൂടെ അവിടെ ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് അമൃത സുരേഷ്.

ഈ കാര്യം ഗോപിസുന്ദർ തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. എന്റെ വരാനിരിക്കുന്ന തെലുങ്ക് സിനിമയിലൂടെ കണ്മണിയുടെ അരങ്ങേറ്റം എന്നാണ് ഗോപി പോസ്റ്റിനോടൊപ്പം എഴുതിയത്. അമൃതയെ കണ്മണി എന്നാണ് ഗോപിസുന്ദർ വിളിക്കുന്നതെന്നും ആരാധകർക്ക് ഇതോടെ അറിയാൻ കഴിഞ്ഞിരിക്കുകയാണ്.

അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് മുതൽ ഇവർക്കെതിരെ സൈബർ ആ ക്ര മ ണം ശക്തമായിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞ് പലരും ഇവരെ വിമർശിക്കുകയായിരുന്നു. നടൻ ബാലയാണ് അമൃതയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്. ആദ്യ ഭാര്യയിൽ ഗോപി സുന്ദറിന് രണ്ട് കുട്ടികളുണ്ട്.

ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. അഭിരാമി സുരേഷും അപർണ മൾബെറിയും ഉൾപ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.

Also Read: ആദ്യ കാഴ്ചയിൽ പ്രണയം, എങ്ങനെയാണ് ആ കുട്ടിയോട് നോ പറയുക എന്ന് അമ്മ; 18 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

Advertisement