Home Entertainment

കൂറ്റൻ ബജറ്റിൽ ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി ഒരുങ്ങി, ഒരു രംഗത്തിന് മാത്രം ചിലവിട്ടത് ഞെട്ടിക്കുന്ന തുക

30

തെന്നിന്ത്യൻ സൂപ്പർതാരം ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. സുരേന്ദർ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

Advertisements

വലിയ മികവിൽ ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം ലക്ഷ്മൺ, ഗ്രേഗ് പവൽ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്.

ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോർട്ട് സെയ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

Advertisement