25 വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിക്കാൻ ഒരുങ്ങി വിക്രം: അജയ് ജ്ഞാനമുത്തു ഒരുക്കുന്നത് കിടിലൻ സിനിമ

23

ഒന്നിലധികം കഥാപാത്രങ്ങളെയും ദ്വന്ദവ്യക്ത്വങ്ങളെയുമെല്ലാം ഒരു ചിത്രത്തിൽ തന്നെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ആരാധകരുടെ വിക്രമെന്ന ചിയാൻ വിക്രം. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി ഏതറ്റം വരെയുള്ള മെയ്ക്കോവറും ചെയ്യാൻ ഒരുക്കമാണെന്നാണ് താരത്തിന്റെ പക്ഷം.

Advertisements

അന്യൻ, ഐ തുടങ്ങിയ ചിത്രങ്ങൾ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇപ്പോൾ വീണ്ടും കിടിലൻ വേഷപ്പകർച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ എത്തുകയാണ് ഈ നടൻ. തന്റെ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാൻ വിക്രം പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. നയൻതാര നായികയായെത്തിയ ഇമൈക്ക നൊടികൾ ഒരുക്കിയത് ഇദ്ദേഹമാണ്. വിക്രമിന്റെ 58ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കർ ആകും വിക്രമിന്റെ നായികയായെത്തുക.

ഇതുവരെ പേര് നൽകാത്ത ചിത്രം നിർമ്മിക്കുന്നത് 7 സ്‌ക്രീൻ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേർന്നാണ്. എആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. 2020 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വവരം.

Advertisement