എന്നോട് മമ്മുക്ക പറഞ്ഞ ആ രണ്ടുകാര്യങ്ങളും ഞാൻ അനുസരിച്ചിട്ടില്ല, അതിന്റെ കുഴപ്പങ്ങളുമുണ്ടായി: പ്രശസ്ത സംവിധായകൻ

89

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, അടക്കം ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും വച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് വിംഎം വിനു. മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ എല്ലാം കൂടെ പ്രവർത്തിച്ച ശേഷമാണ് വിഎം വിനു സ്വതന്ത്ര സംവിധായകനായത്.

മമ്മൂട്ടി നായകനായുളള പല്ലാവൂർ ദേവനാരായണൻ കരിയറിന്റെ തുടക്കത്തിൽ വിഎം വിനുവിന്റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തുടർന്ന് ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ പോലുളള സിനിമകളും സംവിധായകന്റേ വിജയം നേടി.

Advertisements

അതേസമയം സൂപ്പർ താരം മമ്മൂട്ടി തനിക്ക് കരിയറിൽ നൽകിയ രണ്ട് ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് വിഎം വിനു. നേരിൽ കാണുമ്പോാൾ മമ്മൂട്ടി തന്നോട് പറയുന്ന ആ രണ്ടു കാര്യങ്ങൾ തനിക്ക് ഇതുവരെ പാലിക്കാൻ പറ്റിയിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ വിഎം വിനു വ്യക്തമാക്കുന്നു.

Also Read
ആദ്യ സിനിമ 15ാം വയസ്സിൽ ആയിരുന്നു, അത് കാണാൻ എല്ലാവരും കൂടി വണ്ടിപിടിച്ച ചെന്നൈയ്ക്ക് പോയി, അവിടെ ചെന്നപ്പോൾ കണ്ടത്: വെളിപ്പെടുത്തലുമായി സ്വാസിക

വിഎം വിനുവിൻറെ വാക്കുകൾ ഇങ്ങനെ:

മമ്മുക്കയുമായി എനിക്ക് നാല് സിനിമകൾ ചെയ്യാൻ കഴിഞ്ഞു അതൊരു ഭാഗ്യമാണ്. കാണുമ്പോഴൊക്കെ അദ്ദേഹം എന്നോട് എപ്പോഴും പറയുന്നത് രണ്ടു കാര്യങ്ങളാണ്. നീ സ്‌ക്രിപ്റ്റ് എഴുതണം, മറ്റൊന്ന് അഭിനയത്തെക്കുറിച്ചാണ്.

നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കണമെന്ന് പറയും, ഞാൻ വിളിക്കാം എന്നൊക്കെ മമ്മുക്ക പറയും അത് കേൾക്കാൻ രസമാണ്. മമ്മുക്ക അങ്ങനെ വിളിച്ചിട്ടുണ്ട്, പക്ഷേ സുഖമില്ല എന്നൊക്കെ പറഞ്ഞു ഞാൻ മുങ്ങി നടന്നു. മമ്മുക്ക പറഞ്ഞ രണ്ടു കാര്യങ്ങളും ഞാൻ അനുസരിച്ചിട്ടില്ല.

അതിന്റെതായ കുഴപ്പങ്ങളും ഉണ്ട്. ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാർ അല്ലെ. രൺജി പണിക്കരെയൊക്കെ പുതിയ തലമുറ കാണുന്നത് സംവിധായകനോ തിരക്കഥാകൃത്തോ ആയിട്ടല്ല നടനായിട്ടു തന്നെയാണെന്നും വിഎം വിനും പറയുന്നു.

അതേസമയം മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടിൽ ഇറങ്ങിയ നാല് സിനിമകളിൽ മൂന്ന് ചിത്രങ്ങളും വിജയം നേടി. ഫേസ് ടു ഫേസ് എന്ന സിനിമ മാത്രമാണ് അത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. വേഷം, ബസ്‌കണ്ടക്ടർ എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങൾ. രണ്ടും സൂപ്പർ വിജയങ്ങൾ ആയിരുന്നു നേടിയത്.

Also Read
എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്നയാൾ, രജിത് കുമാറിനൊപ്പമുള്ള ചിത്രവുമായി ദയ അശ്വതി

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബാലേട്ടനാണ് വിഎം വിനുവിന്റെ കരിയറിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സിനിമ. 2003ലാണ് ബാലേട്ടൻ പുറത്തിറങ്ങിയത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രമായുളള മോഹൻലാലിന്റെറ പ്രകടനം തന്നെയായിരുന്നു ഹൈലൈറ്റ്.

Advertisement