എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്നയാൾ, രജിത് കുമാറിനൊപ്പമുള്ള ചിത്രവുമായി ദയ അശ്വതി

596

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി.

ചെറിയ കാര്യത്തിന് പോലും പൊട്ടക്കരയുന്ന പ്രകൃതമാണ് ദയയുടെത്. മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്.

Advertisements

2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 ഉം കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.
അതേ സമയം ബിഗിബോസ് മലയാളം സീസൺ രണ്ടിൽ മത്സരിച്ചതോടെ ആണ് ദയ അശ്വതിയും ഡോക്ടർ രജിത് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ദയ ഷോയിലേക്ക് എത്തുന്നത്.

Also Read
ശരീരത്തിന്റെ ഭംഗിയും വലിപ്പവും നോക്കിയാണ് പലരും സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്: അനുഭവം വെളിപ്പെടുത്തി നീനാ കുറുപ്പ്

തുടർന്ന് രജിത് കുമാറുമായി സൗഹൃദത്തിലായ ദയ ഇടയ്ക്ക് വെച്ച് പിണങ്ങിയിരുന്നു. ദയയെ നല്ലൊരു സുഹൃത്തായാണ് കാണുന്നതെന്ന് രജിത് കുമാർ പറഞ്ഞു.കരിയറിൽ നിരവധി യോഗ്യതകൾ നേടിയെങ്കിലും താൻ വീണ്ടും വിവാഹിതനാവുന്നത് കാണാനായിരുന്നു അമ്മ ആഗ്രഹിച്ചതെന്ന് രജിത് കുമാർ പറഞ്ഞിരുന്നു.

അത് സാധിപ്പിച്ച് കൊടുക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാഷിനോട് ഒരു ഇഷ്ടമുണ്ടെന്ന് ദയ പറഞ്ഞപ്പോൾ നല്ലൊരു സൗഹൃദം മാത്രമേ നൽകാനാവൂയെന്നായിരുന്നു രജിത് കുമാറിന്റെ മറുപടി.
ബിഗ്ബോസ് അവസാനിച്ചതിന് ശേഷവും വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ദയ അശ്വതിയും പല വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. താൻ വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന് താരം പറഞ്ഞുവെങ്കിലും ഉണ്ടായില്ല. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ രജിത് കുമാറുമായുള്ള സൗഹൃദം വീണ്ടെടുത്തതിനെ കുറിച്ച് വാചാല ആയിരിക്കുകയാണ് ദയ അശ്വതി. രജിത് കുമാറിനൊപ്പം നിൽക്കുന്നതിന്റെ ചിത്രവും ദയ പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദയയുടെ കുറിപ്പ്.

Also Read
ഷങ്കറിന്റെ രാംചരൺ ചിത്രത്തിൽ വില്ലൻ ആയി ജയറാം: താരം എത്തുന്നത് നായകനോളം തന്നെ പ്രാധാന്യമുള്ള വില്ലൻ റോളിൽ, പൊളിച്ചടുക്കുമെന്ന് ആരാധകർ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. രജിത് കുമാറിനോടൊപ്പമുള്ള ചിത്രമാണ് ദയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ രജിത് കുമാർ തന്നെ സഹായിച്ചതിനെ കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്.

എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത് എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് രജിത് കുമാറുമായുള്ള സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് താരം തുറന്നെഴുതിയിരിക്കുന്നത്. ഇത്രയും നാൾ എഴുതിയതിൽ ഏറ്റവും നല്ല പോസ്റ്റാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ദയ അശ്വതിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്

എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത്. എന്റെ കഷ്ടതയിൽ എനിക്ക് കൂട്ടുനിന്ന സുഹൃത്ത്. എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്ന സുഹൃത്ത്. ദൈവം എനിക്ക് തന്ന ഏറ്റവും നല്ല ഒരു സുഹൃത്ത്. ഞാൻ മാഷേ എന്നു വിളിക്കുന്ന സുഹൃത്ത് എന്റെ നന്മകൾ മാത്രം കാണായി ആഗ്രഹിക്കുന്ന സുഹൃത്ത്.

എന്നും എപ്പോഴും എന്റെ മരണം വരെ ഈ സൗഹൃദം നിലനിൽക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്ന സുഹൃത്ത്. ദൈവത്തിന് നന്ദി. വീണ്ടും ഞങ്ങളെ നല്ല സുഹൃത്തുക്കളായി ഒന്നിപ്പിച്ചതിന് ഒരായിരം നന്ദി എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

അതേ സമയം ആദ്യ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ് ദയാ അശ്വതി. ഇവരുടെ രണ്ട് മക്കളും ഭർത്താവിന് ഒപ്പമാണ് താമസം. പലപ്പോഴും ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം വലിയ വഴക്കുകളിൽ ചെന്ന് എത്തിയിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം ആരംഭിക്കുന്നത്. ഇത് വൻ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു.

Also Read
മോഹൻലാലിന്റെ ആ തകർപ്പൻ സൂപ്പർഹിറ്റ് സിനിമ ഞാൻ സ്‌ക്രിപ്റ്റില്ലാതെ ചെയ്തതാണ്: വെളിപ്പെടുത്തലുമായി പ്രിയദർശൻ

സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ബിഗ് ബോസ് ഷോയിൽ താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. ഇവരുടെ 100 ദിവസത്തെ ജീവിതമാണ് ഷോയിലൂടെ കാണിക്കുന്നത്. പ്രമേയത്തിൽ വ്യത്യസ്ത പുലർത്തുന്ന ഷോ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

Advertisement