കുട്ടിയുടുപ്പിൽ കിടിലൻ ഡാൻസുമായി നൈല ഉഷ, നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

174

2013ൽ പ്രദർശനത്തിന് എത്തിയ, മലയാള സിനിമയുടെ ക്ലാസ്സിക് ഡയറക്ടർ സലിം അഹമ്മദ് സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായി തകർത്തഭിനയിച്ച കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി.

തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്. പിന്നീട് ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

Advertisements

വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി മാറിയ നൈല ഉഷ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read
എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്നയാൾ, രജിത് കുമാറിനൊപ്പമുള്ള ചിത്രവുമായി ദയ അശ്വതി

ഇപ്പോഴിതാ ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാി മാറിയിരിക്കുന്നത്. കുട്ടിയുടുപ്പിൽ ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ടുള്ള താരത്തിന്റെ ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽ ആയാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഇതിനോടകം തന്നെ താരത്തിന്റെ ഡാൻസ് വീഡിയോ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. അതേ സമയം ഒരിക്കൽ കൂടി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെട്ടച്ച കുറിപ്പ് വൈറലായി മാറിയിരുന്നു.

മമ്മൂട്ടിയോടൊപ്പം ഉള്ള ഒരു ചിത്രവും പങ്കു വെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും നൈല ഉഷ പറയുന്നു. ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ഉണ്ടാക്കി തരണമെന്നും നൈല കുറിപ്പിൽ പറയുന്നുണ്ട്.

Also Read
ഷങ്കറിന്റെ രാംചരൺ ചിത്രത്തിൽ വില്ലൻ ആയി ജയറാം: താരം എത്തുന്നത് നായകനോളം തന്നെ പ്രാധാന്യമുള്ള വില്ലൻ റോളിൽ, പൊളിച്ചടുക്കുമെന്ന് ആരാധകർ

കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോാഴും എനിക്ക് തോന്നാറുള്ളത്.
പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ് എന്നായിരുന്നു നൈല ഉഷ കുറിച്ചത്.

Advertisement