Home Entertainment Celebrities

ദയവ് ചെയ്ത് ആ വീഡിയോ പുറത്ത് വിടരുതേ എന്ന് ഞാൻ അപേക്ഷിച്ചതാണ്, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: പുറത്ത് വന്ന തന്റെ ആ വീഡിയോയെ കുറിച്ച് ഷീലു എബ്രഹാം

237

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്‌സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. നഴ്‌സിങ് മേഖലയിൽ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്.

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ഷീലു എബ്രഹാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച നടിയാണ് ഷീലു. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഷീലുവിന്റെ ഒരു ഡാൻസ് വീഡിയോ വൈറലായിരുന്നു.

Advertisements

ഒട്ടും വഴങ്ങാത്ത ശരീരം വച്ച് ഡാൻസ് കളിയ്ക്കുന്ന ഷീലുവാണ് വീഡിയോയിൽ ഉള്ളത്. ഡാൻസ് ഇൻസ്റ്റഗ്രാമിലൂടെ വന്നതോടെ ട്രോളന്മാർ ഏറ്റെടുത്ത് ആ റീൽ വീഡിയോ പെട്ടന്ന് വൈറലാവുകയും ചെയ്തു. എന്നാൽ ആ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷീലു ഇപ്പോൾ. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഷീലു ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

Also Read
സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാനാവില്ല, ആ ചിന്ത ശരിയല്ല എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു; മനസ് തുറന്ന് അഭയ ഹിരൺമയി

ആ വീഡിയോ ചെയ്തത് ഞാനല്ല, എന്റെ കഥാപാത്രമായ ലോൺലി സുമയാണ് ഡാൻസ് കളിച്ചത്. വീഡിയോ പുറത്ത് വിട്ടതും ഞാനല്ല എന്നാണ് ഷീലു പറഞ്ഞത്. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നാലാം മുറ എന്ന സിനിമയിലെ എന്റെ കഥാപാത്രം ചെയ്യുന്ന റീൽ വീഡിയോ ആണ് അത്.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ചിത്രത്തിൽ ലോൺലി സുമ ആയിട്ടാണ് ഞാൻ എത്തുന്നത്. സുമ ഒരു വീട്ടമ്മയാണ്, ഡാൻസ് ഒന്നും അവർക്ക് അറിയില്ല. എന്നാൽ അവർക്ക് ഡാൻസ് ചെയ്യാനും റീൽസ് ചെയ്യാനും ഒക്കെ ഭയങ്കര ആഗ്രഹമാണ്. റീൽസ് ചെയ്ത് വൈറലാവാൻ ആഗ്രഹിയ്ക്കുന്ന വീട്ടമ്മ ചെയ്ത വീഡിയോ ആണ് അത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ആ റീൽ പുറത്ത് വിട്ടത് ആ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ്. ഈ വീഡിയോ ഇറങ്ങിയ ശേഷം എനിക്ക് ഒരുപാട് മെസേജുകളും ഫോൺകോളുകളും വന്നു. ഷീലു ഇതൊക്കെ ചെയ്യുമോ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുന്നത്.

ഇവൾക്ക് എന്ത് പറ്റി എന്നൊക്കെ ചോദിച്ചു കൊണ്ടായിരുന്നു ആളുകൾ എത്തിയത്. പ്രേക്ഷകരിൽ പലരുടേയും വിചാരം ഞാൻ പൊതുവെ മസില് പിടിച്ച് നിൽക്കുന്ന ആളാണെന്നാണ്. ഇങ്ങനെ ഒരു വീഡിയോ പുറത്ത് വന്നപ്പോൾ മാധ്യമങ്ങളിൽ നിന്ന് പോലും വിളി വന്നു. അവരോടൊക്കെ എങ്ങനെ മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

Also Read
പകരക്കാരിയാണ് ഞാൻ, അതുകൊണ്ട് തന്നെ മഞ്ജുവിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ല, പക്ഷേ പ്രതിഫലം ന്യായമായിരിക്കണം; അപർണ പറയുന്നു

അതു പോലെ ഇനിയും ആ സിനിമയ്ക്ക് വേണ്ടി ചെയ്തു വച്ച വീഡിയോസ് ഉണ്ടായിരുന്നു. അവസാനം ഞാൻ സംവിധായകനെ വിളിച്ച് പറഞ്ഞു. അയ്യോ ദയവ് ചെയ്ത് ഇനി ചെയ്ത് വച്ചിരിയ്ക്കുന്ന വീഡിയോ ഒന്നും ഇടല്ലേ എന്ന് പറഞ്ഞിട്ടുണ്ടെന്നും ഷീലു പറഞ്ഞു.

ലക്കി സ്റ്റാർ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Advertisement