ഞാൻ ആറ് മാസമായി വീട്ടിൽ പോയിട്ട്, സാമ്പത്തികമാണ് കാരണം, കുഞ്ഞിന്റെ പേരിലാണ് ഇപ്പോൾ പ്രശ്‌നം; വിവാഹ മോചന വാർത്തയിൽ തുറന്നടിച്ച് ജിഷിൻ

98159

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രാീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ താരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. സൂപ്പർഹിറ്റ് സീരിയലുകളായ അമ്മ മകൾ, കന്യാദാനം തുടങ്ങിയ ഹിറ്റ് പരമ്പരകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ജിഷിൻ ഇപ്പോൾ.

സിനിമാ സീരിയൽ നടിയായ വരദയെ ആണ് ജിഷിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. അമല എന്ന ഹിറ്റ് പരമ്പരയിൽ ഒന്നിച്ച് അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ജിഷിനും വരദയും പ്രണയത്തിൽ ആയത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആവുകയും ചെയ്തു.

Advertisements

അതേ സമയം കഴിഞ്ഞ കുറച്ചു നാളുകളായി ജിഷിനും വരദയും വിവാഹ മോചിതർ ആയെന്ന തരത്തിലുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരദ ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് ജിഷിനും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read
ഞങ്ങളുടെ മിമിക്‌സ് പരേഡ് പൊളിക്കാൻ വേണ്ടി അന്ന് ജയറാം ഞങ്ങളെ ചതിച്ചു, ശരിക്കും ജയറാം ചെയ്ത കൊടും വഞ്ചനയെ കുറിച്ച് സംവിധായകൻ സിദ്ദിഖ്

ഫോക്കസ് ന്യൂസ് ടിവിയോട് ആയിരുന്നു ജിഷിൻ പ്രതികരിച്ചത്. നല്ല വേഷം അഭിനയിക്കാൻ കോപ്രമൈസ്, അഡജ്സ്റ്റ് മെന്റ് വേണം എന്ന് പറഞ്ഞ് വിളിക്കുമ്പോൾ പെൺകുട്ടികൾ സ്വീകരിക്കാറില്ല. സീരിയൽ മേഖലയിൽ ഇത്തരത്തിൽ ഉള്ള കോളുകൾ കുറവാണെന്നാണ് തോന്നുന്നത്.

മറ്റ് മേഖല വെച്ച് നോക്കുമ്പോൾ സീരിയൽ മേഖലയിൽ നല്ല സുരക്ഷയാണ്. പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകമായി താമസസൗകര്യങ്ങളും, അവരുടെ കാര്യങ്ങൾ നോക്കാൻ കെയർ ടേക്കറൊക്കെ നിർത്താറുണ്ട്. നമുക്കൊരു സേഫ് ജോലി പോലെ കൊണ്ടു നടക്കാൻ അവുന്ന പ്രൊഫഷനാണ് സീരിയൽ മേഖല എന്നാണ് തന്റെ അഭിപ്രായമെന്ന് ജിഷിൻ പറയുന്നു.

ജിഷിനും വരദയും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വേർപിരിഞ്ഞു എന്ന വാർത്തകൾ. കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോൾ ഇരുവരും വഴക്ക് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതൊക്കെ താൻ കാണാറുണ്ട്. ഞങ്ങൾ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവർക്കെന്താണ്? എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കും എന്ന് അവളൊരു മാസ് മറുപടി നൽകിയിട്ടുണ്ട്.

അതിൽ കൂടുതൽ ഞാനെന്ത് പറയണം എന്നായിരുന്നു ജിഷിൻ പറഞ്ഞത്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുണ്ട്. ഡിവോഴ്‌സായില്ല, ആവുമ്പോൾ അറിയിക്കാം. കുറച്ചൂടെ സമയം തരണം എന്ന് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയുന്നു എന്നും ജിഷിൻ പറഞ്ഞിരുന്നു.

Also Read
പട്ടുപാവാടയിൽ കിടിലൻ ചിത്രങ്ങളുമായി റിമി ടോമി, എന്തൊരു ചെറുപ്പം ആണിതെന്ന് ആരാധകർ, പുത്തൻ ചിത്രങ്ങൾ വൈറൽ

പരിഹരിക്കാൻ പറ്റാത്ത എന്തെങ്കിലും പ്രശ്‌നം നിങ്ങൾക്കിടയിൽ ഉണ്ടോയെന്ന് അവതാരക ചോദിച്ചിരുന്നു. ഇങ്ങനെ ഒക്കെയാണോ ചോദിക്കുന്നത് എന്ന് ജിഷിൻ തിരിച്ച് ചോദിച്ചത്. ആറ് മാസമായി ഞാൻ വരദയുടെ വീട്ടിലേക്ക് പോയിട്ടില്ല എന്ന് പറയുന്നവരോട് നിങ്ങൾ എന്റെ പിന്നാലെ വന്നിരുന്നോ.

എല്ലാ ദിവസും ഞാൻ വീട്ടിലേക്ക് വന്നോ വന്നില്ലേ എന്ന് നോക്കി നടക്കലാണോ അവരുടെ ജോലിയെന്നും ജിഷിൻ ചോദിച്ചു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങൾ ചോദിച്ചു വരുന്നവർക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കുമെന്നും ജിഷിൻ വ്യക്തമാക്കി.

Advertisement