Home Entertainment Celebrities

സംവിധായകൻ അൽഫോൻസ് പുത്രന്റെ മകന്റെ നാലാം പിറന്നാൾ; ആഘോഷത്തിൽ അടിച്ച് പൊളിച്ച് താരമായി നസ്രിയ

54

നിവിൻ പോളിയും നസ് റിയ ഫഹദും പ്രധാനവേഷത്തിലെത്തി 2013ൽ പുറത്തിറങ്ങിയ നേരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി പ്രേമം എന്ന സർവ്വകാല ഹിറ്റായ സിനിമയൊരുക്കിയതോടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധനേടിയ സംവിധായകനായി അദ്ദേഹം മാറി.

മൂന്നു നായികമാർ അണിനിരന്ന പ്രേമത്തിലൂടെ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, എന്നീ മൂന്ന് നായികമാരേയും അൽഫോൺസ് സിനിമയിലേക്ക് എത്തിച്ചിരുന്നു. 2015 ഓഗസ്റ്റിലായിരുന്നു അൽഫോൻസ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്.

Advertisements

നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകളാണ് അലീന. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനകം തന്നെ ഏതൻ, ഏയ്‌ന എന്നിങ്ങനെ രണ്ടു മക്കളുടെ അച്ഛനാകാനുള്ള ഭാഗ്യവും അൽഫോൺസിനുണ്ടായി. ഒരു മാസം മുമ്പ് അലീനയ്ക്കും മക്കൾക്കുമൊപ്പം തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ അൽഫോൺസ് പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ അൽഫോൻസിന്റെ മകൻ ഏതന്റെ പിറന്നാൾ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായി മാറുന്നത്. ഏതന്റെ നാലാം പിറന്നാൾ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. വീട്ടിൽ വച്ച് നടന്ന പിറന്നാളിൽ താരമായത് നടി നസ്രിയ തന്നെയാണ്.

യുവ എന്ന ആൽബത്തിലൂടെ നസ്രിയയ്ക്ക് കരിയർ ബ്രേക്ക് നൽകിയത് അൽഫോൻസാണ്. നസ്രിയയെ നായികയാക്കി അൽഫോൻസ് സംവിധാനം ചെയ്ത നേരവും ബോക്‌സ് ഓഫീസ് തകർത്ത സിനിമയായിരുന്നു. ഈ അടുപ്പവും സ്‌നേഹവും നസ്രിയയ്ക്ക് അൽഫോൻസിനോടും കുടുംബത്തൊടൊപ്പവുമുണ്ട്.

സുഹൃത്തുക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് നസ്രിയ. പൃഥ്വിരാജ് ഭാര്യ സുപ്രിയ, ദുൽഖറും ഭാര്യ അമാൽ എന്നിവരായും നസ്രിയ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും മക്കൾ നച്ചുമാമി എന്നാണ് നസ്രിയയെ വിളിക്കുന്നത് പോലും.

ഏതന്റെ ബർത്ത് ഡേയിൽ സന്തോഷത്തോടെ പങ്കെടുത്ത് കുഞ്ഞിന് ആശംസകൾ നേരുന്ന നസ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നസ്രിയയ്‌ക്കൊപ്പം സഹോദരൻ നവീനെയും വീഡിയോയിൽ കാണാം. ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി പാട്ട് എന്ന സിനിമയാണ് അൽഫോൻസ് അടുത്തതായി സംവിധാനം ചെയ്യുന്നത്.

Advertisement