വെളളക്കുർത്തയിൽ സുന്ദരി കുട്ടിയായി മീനാക്ഷി, മഞ്ജുവിന്റെ തനിപ്പകർപ്പാണ് മീനാക്ഷിയെന്ന് ആരാധകർ, ചിത്രം വൈറൽ

126

സാക്ഷ്യം എന്ന സിനിമയിലെ ചെറിയവേഷത്തിലൂടെയെത്തി പിന്നീട് സല്ലാപത്തിലെ ശക്തയായ നായികാ വേഷം ചെയ്ത് പിന്നെയങ്ങോട്ട് മികച്ച കഥാപ്ത്രങ്ങളിലൂടെ മിന്നിത്തിളങ്ങി മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ കലാകാരിയാണ് നടി മഞ്ജുവാര്യർ. അഭിനേത്രിക്ക് പിറകേ മികച്ച നർത്തകികൂടിയായ മഞ്ജു വാര്യർ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ്.

സല്ലാപം എന്ന ചിത്രത്തിൽ ദീലിപിന്റെ നായികയായി എത്തിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായുളള വിവാഹം. മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Advertisements

പിന്നീട് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു വാര്യർ.
പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജു വാര്യരുടെ ജീവിതത്തിൽ. തുടർന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജു ശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉൾപ്പെടെ ജീവിതത്തിൽ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളർത്താനായില്ല.

വേർപിരിയലിലൂടെ മകൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കൂടി മഞ്ജു വീണ്ടും സിനിമയിൽ തിരിച്ചു വരികയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുന്ന മഞ്ജു വാര്യർ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്. മടങ്ങി വരവിലും മഞ്ജുവിന് പിഴച്ചില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

അതേസമയം മീനാക്ഷി അമ്മയുടെയും അച്ഛന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും ഡോക്ടറാകാൻ പഠിക്കുകയാണ് മീനാക്ഷി. പഠനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ ആയിരുന്നു മീനാക്ഷി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
മീനാക്ഷിയുടേയും മഞ്ജു വാര്യരുടേയും ചിത്രങ്ങളാണ്.

ഇന്നിപ്പോൾ മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെളളക്കുർത്തയണിഞ്ഞ മീനാക്ഷിയുടെ ചിത്രമാണ് വൈറലാകുന്നത്. താരപുത്രി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്. എംബിബിഎസ് പഠനത്തിനിടയിൽ വല്ലപ്പോഴുമാണ് മകൾ വീട്ടിലേക്ക് എത്തുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.

കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടി സജീവമാണ്. മഹാലക്ഷ്മിയുടേയും ദിലീപിന്റേയും പിറന്നാൾ അടുത്തിടെയായിരുന്നു ആഘോഷിച്ചത്.മഞ്ജുവാര്യരെപ്പോലെ തന്നെയാണ് മകളെന്നായിരുന്നു ആരാധകർ പറഞ്ഞത്.

അമ്മയുടേയും മകളുടേയും ചിത്രങ്ങൾ ചേർത്തുവെച്ചായിരുന്നു ആരാധകർ സാമ്യത്തെക്കുറിച്ച് പറഞ്ഞത്.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. 14 വർഷങ്ങൾക്കു ശേഷം 2013 ഒക്ടോബർ 24നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്.

Advertisement