ക്ലൈമാക്സിൽ സംവിധായകൻ കാണിച്ചത് ആന മണ്ടത്തരം, അങ്ങനെ അല്ലായിരുന്നു എങ്കിൽ ലാലേട്ടന്റെ ആ ഇടിവെട്ട് ചിത്രം ബംബർ ഹിറ്റ് ആകുമായിരുന്നു, സംഭവം ഇങ്ങനെ

13340

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആണ് പ്രിയദർശൻ. പൊട്ടിച്ചിരിപ്പിക്കുന്ന കുടുംബ ചിത്രങ്ങളും മാസ് മസാല ചിത്രങ്ങളും ചരിത്ര സിനിമകളും എല്ലാം പ്രിയദർശൻ മോഹൻലാലിനെ വെച്ച് ഒരുക്കിയിട്ടുണ്ട്.

അക്കൂട്ടത്തിൽ ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ പ്രിയൻ ഒരുക്കിയ ചിത്രമായിരുന്നു അധിപൻ. തമാശയും മാസ്സും കുടുംബ ബന്ധങ്ങളും എല്ലാം കോർത്തിണക്കിയത് ആയിരുന്നു ഈ ചിത്രം. അഭിമന്യു എന്ന ഈ ചിത്രം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

Advertisements

മറ്റെല്ലാ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം തന്നെയാണ് അതിന് പ്രധാന കാരണവും. 1991ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ടാംതവണ മോഹൻലാൽ ഏറ്റുവാങ്ങുമ്പോൾ അഭിമന്യുവിലെ ഹരിഅണ്ണയോടും കടപ്പപ്പെട്ടിട്ടുണ്ട്.

Also Read
ഒരിക്കലും വിവാഹം വേണ്ട! എഴുപത് വയസൊക്കെ ആകുമ്പോള്‍ ആരുമില്ലാതെ ഒറ്റയ്ക്കാകും, അന്ന് വൃദ്ധസദനത്തില്‍ പോകുമെന്ന് ഐശ്വര്യലക്ഷ്മി

മോഹൻലാൽ കരിയറിൽ കൈയാളിയ അധോലോക നായക വേഷങ്ങളിൽ വേറിട്ടു നിൽക്കുന്ന നായകൻ ആണ് അഭിമന്യു സിനിമ.ിലെ ഹരിഅണ്ണാ എന്ന ഹരികൃഷ്ണൻ. അതേ സമയം ടി ദാമോദരൻ മാസ്റ്ററുടെ രചനയിൽ ബോംബെ അധോലോകം പാശ്ചാത്തലം ആക്കി പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യു തിയേറ്ററിൽ വലിയ ഓളം സൃഷ്ട്ടിച്ചിരുന്നില്ല.

ഇപ്പോൾ ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ സംവിധായകനും ക്യാമറാമാനുമായ ജീവ, പ്രഗൽഭനായ കലാ സംവിധായകൻ തോട്ടധരണി തുടങ്ങിയവരും പ്രിയനൊപ്പം അഭിമന്യുവിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. അതേ സമയംമോഹൻലാലിന്റെ ആരാധകർക്ക് ഏറെ നിരാശയും വേദനയും സമ്മാനിച്ച ക്ലൈമാക്‌സ് ആയിരുന്നു അഭ്യുമന്യുവിന്റേത്.

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ മോഹൻലാലിന്റെ കഥാപാത്രമായ ഹരിഅണ്ണ വെ ടി യേ റ്റ് മ രി ക്കു ക ആയിരുന്നു. ക്ലൈമാക്‌സിൽ മോഹൻലാൽ മരിച്ചില്ലായിരുന്നെങ്കിൽ അഭ്യുമന്യു വമ്പൻ ഹിറ്റായേനേ എന്നാണ് അന്ന് ആരാധകർ സങ്കടത്തോടെ പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം അഭ്യുമന്യുവിന്റെ നിർമ്മാതാവും ഇതേ സങ്കടം തന്നെ പങ്കുവെച്ചിരുന്നു.

ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. രാമായണകാറ്റേ, കണ്ടുഞാൻ എന്നീ ഗാനങ്ങൾ ഇപ്പോളും മലയാളി ഗാനാസ്വാദകർ നെഞ്ചിലേറ്റുന്ന പാട്ടുകൾ ആണ്. മോഹൻലാലിന് ഒപ്പം ഗീത, സുചിത്ര, ശങ്കർ, കൊച്ചിൻ ഹനീഫ, ജഗദീഷ് തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.

Also Read
യെല്ലോ ജേണലിസം കണ്ട് മതിയായി, ഈ വാർത്ത എടുത്തു മാറ്റിയില്ലെങ്കിൽ നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളൂ; തന്നെ അപമാനിച്ച് വാർത്ത കൊടുത്തിന് എതിരെ പൊട്ടിത്തെറിച്ച് ശ്വേതാ മേനോൻ

Advertisement