Celebrities Entertainment

ഇനിയും ഇത് പറ്റില്ല, ഭർത്താവ് രൺവീർ സിങ്ങിനൊപ്പമുള്ള മൂന്ന് സിനിമകൾ ഒഴിവാക്കി ദീപിക പദുക്കോൺ

താരസുന്ദരി ദീപിക പദുക്കോണും യുവസൂപ്പർതാരം രൺവീർ സിങ്ങും ബോളിവുഡിലെ സൂപ്പർ താരജോഡികളാണ്. ഓൺ സ്‌ക്രീൻ കെമിസ്ട്രി ഹിറ്റായതോടെയാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. എന്നാൽ വിവാഹശേഷം രൺവീറിനൊപ്പമുള്ള സിനിമകൾ ഒഴിവാക്കിയിരിക്കുകയാണ് ദീപിക.

തുടർച്ചയായി മൂന്ന് സിനിമകൾ താരം നിരസിച്ചു എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ജീവിതത്തിൽ ഒന്നായതിന് ശേഷം സിനിമയിലും ദമ്ബതികളായി അഭിനയിക്കാൻ ഇരുവർക്കും താൽപ്പര്യമില്ലാത്തതാണ് പിൻമാറ്റത്തിന് കാരണം.

അധികം സിനിമകളിൽ ദമ്പതികളായി അഭിനയിക്കേണ്ട എന്നാണ് ദീപികയുടേയും രൺവീറിന്റേയും തീരുമാനം. വിവാഹ ശേഷം 83 എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കപിൽ ദേവായി രൺവീർ എത്തുമ്‌ബോൾ അദ്ദേഹത്തിന്റെ ഭാര്യ റോമി ഭാട്ടിയ ആയാണ് ദീപിക എത്തുക.

ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഒന്നിച്ച് അഭിനയിക്കുന്നില്ലെങ്കിലും ഇരുവർക്കും കൈനിറയെ സിനിമകളാണ്. ഋഷി കപൂർ പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രത്തിൽ ദീപിക അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ ജീവിതം പറയുന്ന ചാപക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കൂടാതെ മഹാഭാരതം സിനിമയാകുമ്പോൾ ദ്രൗപതിയായും എത്തുന്നുണ്ട്. 83 കൂടാതെ ജയേഷ്ഭായ് ജോർദാറാണ് രൺവീറിന്റെ മറ്റൊരു ചിത്രം.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാം ലീലയിയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രാം ലീലയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രൺവീറും ദീപികയും ഒന്നിച്ചെത്തി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രൺവീറും ഒന്നിക്കുന്നത്.