Home Entertainment

നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ: സീരിയൽ അരങ്ങേറ്റത്തിന് പിന്നാലെ അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കവെച്ച് സായ് കുമാറിന്റെ മകൾ

967

റാംജിറാവു സ്പീക്കിങ്ങ് എന്ന സിദ്ധീഖ്‌ലാൽ സിനിമയിലൂടെ നായകനായി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയതാരമാറിയ നടനാണ് സായ് കുമാർ. നായകനായും സഹനടനായും വില്ലനായും അച്ഛനായും ഒക്കെ സിനിമയിൽ തിളങ്ങിയ സായ് കുമാർ ഇപ്പോഴും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.

ഇപ്പോഴിതാ സായ് കുമാറിന്റെ പാത പിന്തുടർന്ന് മകൾ വൈഷ്ണവിയും അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പിതാവ് ബിഗ് സ്‌ക്രീനിലാണ് തിളങ്ങി നിന്നതെങ്കിൽ മകളുടെ അരങ്ങേറ്റം ടെലിവിഷനിലേക്ക് ആയിരുന്നു. പുതിയതായി ആരംഭിച്ച ടെലിവിഷൻ സീരിയലിൽ നായിക കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.

Advertisements

ഇതോടെ താരപുത്രിയെ കുറിച്ചുള്ള വിശേഷങ്ങളും ചർച്ചയായി തുടങ്ങി. ലസീ കേരളം ചാനലിൽ ഏറ്റവും പുതിയതായി ആരംഭിച്ച കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് വൈഷ്ണവി അഭിനയം ആരംഭിച്ചത്. പരമ്പരയിലെ കനകദുർഗ്ഗ എന്ന കഥാപാത്രമാണ് വൈഷ്ണവി ചെയ്യുന്നത്.

തുടക്കത്തിൽ നായിക വേഷമമാണെങ്കിലും തൊട്ടടുത്ത ദിവസം മുതൽ നെഗറ്റീവ് ഷേഡുള്ള കഥാപത്രമായി മാറി. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിൽ ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹത്തിന്റെയും നാത്തൂന്മാർ തമ്മിലുള്ള തർക്കങ്ങളുമൊക്കെയാണ് ഇതിവൃത്തമായി വരുന്നത്.

തനിക്ക് കിട്ടിയ വേഷം മികച്ചതാക്കാൻ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. മിനിസ്‌ക്രീനിലേക്കുള്ള താരപുത്രിയുടെ അരങ്ങേറ്റത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പിതാവിന്റെ കഴിവുകൾ മകൾക്കും ലഭിച്ചിട്ടുണ്ടെന്ന് ആദ്യ എപ്പിസോഡുകൾ കഴിഞ്ഞതിന് പിന്നാലെ വ്യക്തമായി.

സായ് കുമാറിന്റെ ആദ്യഭാര്യ പ്രസന്നയിലുള്ള മകളാണ് വൈഷ്ണവി. 2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തിൽ സായികുമാർ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങളും ഇടക്കാലത്ത് വന്നിരുന്നു.

എന്നാൽ അച്ഛനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നിരവധി ചിത്രങ്ങളാണ് വൈഷ്ണവി ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ എന്ന ക്യാപ്ഷൻ നൽകി വൈഷ്ണവി പങ്കുവച്ച ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്.

സീരിയൽ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വൈഷ്ണവിയെ കുറിച്ചുള്ള നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുതിയ ചുവടുവെപ്പിനുള്ള ആശംസകളാണ് എല്ലാവരും നൽകുന്നത്.

Advertisement