Home Entertainment Celebrities

മകൾ വിദേശത്തേയ്ക്ക് പറന്നതിനു പിന്നാലെ സായ്കുമാറിന്റെയും ബിന്ദുപണിക്കരുടെയും ജീവിതത്തിൽ പുതിയ സന്തോഷം; വീഡിയോ വൈറലാകുന്നു

104

റാംജിറാവ് സ്പീക്കിങ് എന്ന ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി എത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത നടനാണ് സായ്കുമാർ. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളായിരുന്നു. നായകനായി ആദ്യ ചിത്രത്തിൽ വന്നുവെങ്കിലും പിന്നീട് താരം വില്ലനായും സഹനടനായും അഭിനയിച്ചു. ക്യാരക്ടർ റോളുകളിലും താരം എത്തിയിട്ടുണ്ട്.

Advertisements

നടന്റെ കോമഡി വേഷങ്ങളും ഇഷ്ടപ്പെടുന്നവരുമുണ്ട്. ഏത് കഥാപാത്രം ഏൽപ്പിച്ചാലും നടൻ സായ് കുമാറിന്റെ ആ കഥാപാത്രം ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ സായ് കുമാറിന് പകരം വെയ്ക്കാൻ മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ലെന്ന് വേണം പറയാൻ. സായികുമാറിനെ പോലെ തന്നെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ബിന്ദു പണിക്കർ. ഇരുവരുടെയും വിവാഹം മലയാള സിനിമാ ലോകത്ത് വൻ ചർച്ചയായിരുന്നു.

Also read; എന്നെ നല്ലോണം ഉപയോഗിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്; സൗഹൃദങ്ങള്‍, കുടുംബം, കൂട്ട് ഇതൊന്നും ജീവിതത്തില്‍ പറഞ്ഞിട്ടില്ല; തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു: ദിയ സന

ബിന്ദു പണിക്കരെയും സായി കുമാറിനെയും ചേർത്ത് ഒരുപാട് ഗോസിപ്പുകളും മറ്റും കേട്ടതിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. 2019 ഏപ്രിൽ 10നാണ് ഇരുവരും വിവാഹിതരായത്. നിരവധി പേർ താരദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. വിവാഹ ശേഷം, ബിന്ദു പണിക്കരുടെ മകൾ കല്യാണി ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. അടുത്തിടെയാണ് കല്യാണി വിദേശത്തേയ്ക്ക് യാത്രയായത്.

സിനിമയിൽ ഇല്ലെങ്കിലും കല്യാണി സോഷ്യൽമീഡിയയിൽ സജീവമാണ്. വിദേശത്തേയ്ക്ക് പോകുന്ന സന്തോഷം കല്യാണി ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരുന്നു. ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ബിന്ദു പണിക്കരും സായ്കുമാറും. പുതിയൊരു വീട്ടിലേക്ക് താരദമ്പതികൾ മാറിയിരിക്കുകയാണ് ഇപ്പോൾ.

Also read; ഞാൻ പറയുന്ന ഒരു കാര്യവും അനുസരിക്കില്ല, ചെയ്യരുതെന്ന് പറയുന്നതേ ചെയ്യൂ; മകളെ കുറിച്ച് ശോഭന പറയുന്നത്

കൊച്ചിയിലെ ഒരു ഫ്‌ളാറ്റ് ഇരുവരും സ്വന്തമാക്കിയത്. പുതിയ ഫ്‌ളാറ്റിന്റെ അകംപുറം കാഴ്ചകളും താരം വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. ഇവരുടെ സാധനങ്ങൾ ഷിഫ്റ്റ് ചെയ്യാൻ സഹായിച്ചത് കൊച്ചിൻ ഫ്രാക്ടർസ് ആൻഡ് മൂവേഴ്‌സ് കമ്പനിയാണ്. അവർ തന്നെയാണ് വൈറലാകുന്ന വീഡിയോയും പകർത്തിയത്. ഇതിന് പുറമെ, ഫ്‌ളാറ്റിന്റെ ഉള്ളിൽ സായി കുമാറിന്റെ വരച്ച ചിത്രവും നടരാജ വിഗ്രഹവും കാണാൻ സാധിക്കുന്നുണ്ട്. നാല് ദിവസം കൊണ്ടാണ് ഷിഫ്റ്റിംഗ് പൂർത്തിയാക്കിയത്.

Advertisement