ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ഭൂമി; അടുത്ത നൂറ്റാണ്ടിനുള്ള മൂഡിലെന്ന് താരം; തരംഗമായി ചിത്രം

24

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് സിനിമ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഭൂമി പട്‌നേക്കര്‍. ഈ വര്‍ഷം നിരവധി ഹിറ്റുകളാണ് താരത്തിന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. അതിനാല്‍ വളരെ സന്തോഷത്തോടെയാണ് ഭൂമി 2019 ന് ബൈ പറഞ്ഞത്.

പുതുവര്‍ഷത്തിലും വാര്‍ത്തയില്‍ നിറയുകയാണ് താരം. ഇത്തവണ ആരാധകരുടെ മനസു കീഴടക്കുന്നത് ഭൂമിയുടെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രമാണ്. ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.

Advertisements

പച്ച ബിക്കിനി അണിഞ്ഞ് കടലില്‍ ഇരിക്കുകയാണ് ഭൂമി. അടുത്ത പതിറ്റാണ്ടിനായുള്ള മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആവേശത്തോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. പുതുവര്‍ഷം തുടങ്ങാന്‍ ഇതിലും മികച്ച ചിത്രമില്ല എന്നാണ് ആരാധകരുടെ കമന്റ്.

കുടുംബത്തിനൊപ്പമായിരുന്നു ഭൂമിയുടെ ന്യൂയര്‍ ആഘോഷം. നീണ്ട കുറിപ്പിനൊപ്പമാണ് താരം ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. ബീച്ചില്‍ തിരമാലകള്‍ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും ഭൂമി പങ്കുവെച്ചിരുന്നു. ഈ വര്‍ഷം നാല് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇവയെല്ലാം മികച്ച വിജയമായിരുന്നു.

View this post on Instagram

Cause life is all about beautiful moments and the last decade gave me so many. It gave me life experiences that have made me stronger. It took away a lot of people I love and that vacuum can never be filled 🙂 But it also gave me an opportunity to chase my dream and it gave me all of you,my family that keeps showering me with such love. It gave me people that have been nothing less than angels in my life and I can’t thank you enough for supporting and loving me like your own. Am living my dream in every way possible. Am full of gratitude and feel blessed to have my loved ones happy and healthy. The next decade is only going to be better. To a better world and a happier you 😘 #2019 #2020 #gratitude #happynewyear #happy2020 #BPTravels

A post shared by Bhumi✨ (@bhumipednekar) on

Advertisement