ദുബായ് ഷോപ്പിംഗ് ഫെസ്റ്റ് നറുക്കെടുപ്പിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം നേടി മലയാളികളായ അമ്മയും മകളും

29

ദുബായ്: മലയാളികളായ അമ്മയും മകളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റായ ഡിഎസ്എഫിന്റെ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി . സമ്മാനമായി ലഭിച്ചത് ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം. തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്.

ബംഗളുരുവിലെ സ്ഥികതാമസക്കാരാണ് ഇവദയ്റെ ഗോൾഡ് സൂക്കിലെ മലബാർ ഗോൾഡ് ഷോറൂമിൽ നിന്നും സ്വർണം വാങ്ങിയപ്പോൾ ഇവർക്കു ലഭിച്ച കൂപ്പണിൽ നിന്നാണു സമ്മാനം ലഭിച്ചത്. ദുബായിലുള്ള ഭർത്താവിനെ കാണാൻ മകൾക്കൊപ്പം എത്തിയതാണ് മീനാക്ഷി. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വർണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. ജനുവരി നാലുമുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വർണനാണയങ്ങളും ലഭിക്കും.

Advertisements
Advertisement