അവൾക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, ഭാര്യക്ക് ബൈജുവിനോട് കൂടുതൽ ദേഷ്യം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി ബൈജു രാജുവിന്റെ പിതാവ്

9368

ഭാര്യയും അവരുടെ വീട്ടുകാരും തന്നെ ചതിച്ചു എന്നും താൻ ആ ത്മ ഹ ത്യ ചെയ്യാൻ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാൻഡ് പ്രവാസിയായ ബൈജു രാജു ജീവൻ ഒടുക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു ആരോപിച്ചിരുന്നത്. സംഭവത്തിൽ ബൈജുവിന് കുറച്ച് കൂടി പക്വത കാണിക്കാമായിരുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

Advertisements

ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും ജീവനൊടുക്കാൻ പോവുകയാണെന്നുമാണ് ബൈജുരാജു ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നത്. പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽനിന്ന് അകറ്റിയെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇനി പറ്റുന്നില്ല. ജീവിതത്തിൽ അർത്ഥമില്ല. അവസാന പ്രതീക്ഷ മകളായിരുന്നു. ഒത്തിരികാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്.

ഒടുവിൽ കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു. മകളെ തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു. എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചുനൽകിയിരുന്നു. അതിന്റെപോലും നന്ദികാണിച്ചില്ല. ഭാര്യാസഹോദരൻ ആവശ്യപ്പെടുമ്പോഴെല്ലാം പണം നൽകി. അവസാനം എന്നെ തന്നെ ചതിച്ചു. ആറ് എട്ട് മാസമായി ഭാര്യയും ചതിക്കുകയായിരുന്നു.

Also Read
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം, ചെന്നൈയില്‍ ഒരുകോടിയുടെ വീടു സ്വന്തമാക്കി വീട്ടുജോലിക്കാരി, ഐശ്വര്യയുടെ മൊഴിയെടുക്കും

വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ എന്നിൽനിന്ന് അകറ്റി. തന്റെ ആ ത്മ ഹ ത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരൻ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു. അതേ സമയം ന്യൂസിലാൻഡിൽ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മിൽ ഒന്നൊന്നര വർഷത്തിന് ശേഷം തർക്കങ്ങൾ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛൻ പറയുന്നത്.

ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടർന്നായിരുന്നു തർക്കങ്ങൾ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു. ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടർന്ന് വാക്ക് തർക്കങ്ങൾ ഉണ്ടാവുകയുമായിരുന്നു.

പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരൻ അസഭ്യ ഭാഷയിൽ പലതും പറയുന്നുണ്ടാ യിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ഫോൺ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേൾക്കാൻ ഇടയുണ്ടായി.

തുടർന്ന് ദേഷ്യം വന്ന ബൈജു ഫോൺ തട്ടിത്തെറിപ്പിക്കുകയും പിന്നീട് അതേ ഫോണിലൂടെ ഭാര്യ സഹോദരനുമായി ബൈജു വഴക്കുണ്ടാക്കി എന്നും ഇദ്ദേഹം പറയുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ പോലീസിൽ വിവരമറിയിക്കുകയും തന്നെ ഉ പ ദ്ര വി ച്ചു എന്ന് പറയുകയും ചെയ്തിരുന്നു.

എന്നാൽ ശാരീരികമായി ഉപദ്രവിച്ച പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ബൈജുവിന്റെ അച്ഛൻ വ്യക്തമാക്കി. പിന്നീട് പോലീസുകാർ ചേർന്ന് ഇരുവരെയും ഇരു സ്ഥലങ്ങളിലായി പാർപ്പിക്കുകയും തുടർന്ന് ബൈജുവിന്റെ ഭാര്യ സാധനങ്ങൾ എല്ലാം കാലിയാക്കി ബൈജു അറിയാതെ കുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചു വരികയും ചെയ്യുക ആയിരുന്നു.

Also Read
മോഹൻലാലിനെ എപ്പോൾ കണ്ടാലും ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്, എന്റെ സ്വപ്‌നം ആയിരുന്നു അത്, രഹസ്യം വെളിപ്പെടുത്തി തൃഷ

ബൈജുവിന്റെ ഭാര്യയുടെ കുടുംബം ഒരു ഗുണ്ട മാഫിയ ബ്ലേ ഡ് ഫാമിലി ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ബൈജുവിന്റെ സാമ്പത്തികം മുഴുവനും ഭാര്യയുടെ അമ്മയും സഹോദരനും നേരത്തെ തന്നെ കൈക്കലാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. അത്തരത്തിൽ താൻ നക്കിയ പണം ബൈജു തിരികെ ചോദിച്ചുവെന്നും അത് കൂടുതൽ വഴക്കിന് കാരണമായി.

പിന്നീട് ഭാര്യയുടെ സഹോദരന്റെ വിവാഹ ചടങ്ങുകളിൽ ബൈജു പങ്കെടുത്തില്ലായിരുന്നു എന്നും അത് ഭാര്യക്ക് ബൈജുവിനോട് കൂടുതൽ ദേഷ്യം ഉണ്ടാക്കാൻ കാരണമായി എന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് സാമ്പത്തികമായും വ്യക്തിപരമായും എല്ലാം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു കടുംകൈ ബൈജു തിരഞ്ഞെടുത്തത് എന്നും ഇദ്ദേഹം വ്യക്തമാക്കി.

ബൈജുവിനെ താൻ ഒരുപാട് ഉപദേശിച്ചിട്ടുണ്ട് എന്നും അവള് പോകുന്നെങ്കിൽ പോകട്ടെ നിനക്ക് മറ്റൊരു നല്ല പെണ്ണിനെ കിട്ടുമെന്ന് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട് എന്നും ബൈജുവിന്റെ അച്ഛൻ പറയുന്നു. എന്നാൽ സൂ യി സൈഡ് ചെയ്യുന്നത് പാപമാണെന്ന് തനിക്കറിയാമെന്നും അതല്ലാതെ തന്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ല എന്നുമായിരുന്നു ബൈജുവിന്റെ മറുപടി.

നാട്ടിൽ എത്തിയ ബൈജു വീട്ടിലേക്ക് വന്നിട്ടില്ല എന്നും തന്റെ അമ്മയുടെ ആശുപത്രി ചികിത്സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു വച്ചിരുന്നു എന്നും ഇദ്ദേഹം പറയുന്നു. തുടർന്ന് വീട്ടിലേക്ക് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് ബൈജു പറഞ്ഞതെന്നും എന്നാൽ താൻ ലോഡ്ജിലേക്ക് വരാമെന്ന് പറഞ്ഞപ്പോൾ പപ്പാ വരണ്ട എന്നാണ് ബൈജു പറഞ്ഞത് എന്നും അദ്ദേഹത്തിന്റെ പിതാവ് വെളിപ്പെടുത്തുന്നു.

അതേ സമയം സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ കായംകുളം കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീ വ നൊ ടു ക്കി യത്. യുവാവ് മ രി ക്കു ന്നതിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റെ ഭാര്യയായ ഇലന്തൂർ സ്വദേശിനി ന്യൂസിലാൻഡിലേക്ക് തിരികെ പോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിന്റെ വീട്ടു കാരുടെയും ഭാര്യ വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Also Read
ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ: ഹണി റോസ് അന്ന് വെളിപ്പെടുത്തിയ രഹസ്യം

Advertisement