ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ: ഹണി റോസ് അന്ന് വെളിപ്പെടുത്തിയ രഹസ്യം

698

മലയാളത്തിന്റെ യുവ താരസുന്ദരി ഹണി റോസ് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ്. ബോയ് ഫ്രണ്ട്, ട്രിവാൻഡ്രം ലോഡ്ജ്, ചങ്ക്‌സ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, റിംഗ് മാസ്റ്റർ, ബിഗ് ബ്രദർ, മോൺസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് ഹണി റോല് മലയാളി മനസിൽ ഇടം നേടിയത്.

മലയാളത്തിന് പുറമേ തമിഴും തെലുങ്കും അടക്കമുള്ള അന്യ ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയുടെ നായികയായി ഹണി റോസ് എത്തിയ വീരസിംഹ റെഡ്ഢി തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.

Advertisements

ഒരു കഥാപാത്രം തിരഞ്ഞെടുക്കുന്നതിലും വേഷവിദാനത്തിലും വ്യക്തമായ നിലപാട് ഉള്ള താരം കൂടിയാണ് ഹണി റോസ്. അതേ സമയം ഒരു സിനിമ ചെയ്യുമ്പോൾ താൻ ആദ്യം ആരെയാണ് അറിയിക്കു ക എന്ന് മുൻപ് ഒരിക്കൽ താരം വെളിപ്പെടുത്തിയിരുന്നു.

Also Read
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം, ചെന്നൈയില്‍ ഒരുകോടിയുടെ വീടു സ്വന്തമാക്കി വീട്ടുജോലിക്കാരി, ഐശ്വര്യയുടെ മൊഴിയെടുക്കും

സിനിമയിൽ മിക്കവരും എനിക്ക് അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെയാണ്. അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു.

അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്.

ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെ അല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോൾ ആണെങ്കിൽ അങ്ങനെ സംഭവിക്കില്ല. സിനിമയിൽ എത്തിയിട്ട് 19 വർഷമായി. പ്രതീക്ഷിച്ച ഉയരത്തിൽ എത്താൻ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കിൽ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നു.

നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. സിനിമയുടെ എണ്ണത്തിലല്ല കാര്യം. സിനിമ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രമായി മാറാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും കേരള കൗമുദിയുമായുള്ള അഭിമുഖത്തിൽ ആയിരുന്നു അന്ന് ഹണി റോസ് വ്യക്തമാക്കിയത്.

അതേ സമയം വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെ അഭിനയ രംഗത്ത് എത്തിയ ഹണി റോസ് ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഉദ്ഘാടന വേദികളിലേയും സജീവ സാന്നിധ്യമാണ് ഹണി റോസ്.

Also Read
മോഹൻലാലിനെ എപ്പോൾ കണ്ടാലും ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്, എന്റെ സ്വപ്‌നം ആയിരുന്നു അത്, രഹസ്യം വെളിപ്പെടുത്തി തൃഷ

Advertisement