ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍, സിദ്ധാര്‍ത്ഥന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് നവ്യ നായര്‍

64

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. നവ്യ സോഷ്യല്‍ മീഡിയ വഴി ആണ് പ്രതികരിച്ചത്. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിര്‍ത്തൂവെന്ന് പറഞ്ഞ നവ്യ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും ചോദിക്കുന്നു.

Advertisements

 

യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും നടി പറഞ്ഞു.

‘RIP Sidharth..എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മള്‍ പഠിക്കാന്‍ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍..ഞങ്ങള്‍ മാതാപിതാകള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു ..’, എന്നാണ് നവ്യ നായര്‍ പറഞ്ഞത്.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടയില്‍ മകന്റെ കൊലയാളികള്‍ കാമ്പസിലെ എസ്എഫ്‌ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്.

Advertisement