ദേവിക ചേച്ചി ബിഗ്‌ബോസ് വീട്ടിലേക്ക്, ആരാധകന് മറുപടി നല്‍കി ശരണ്യ

36

കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെയാണ് നടി ശരണ്യ ആനന്ദ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താരം. അതേസമയം ശരണ്യ ഇനി ബിഗ് ബോസ് ഷോയില്‍ എത്താന്‍ പോവുകയാണ് എന്ന തരത്തിലുള്ള സംസാരം നടക്കുന്നുണ്ട്.

Advertisements

ഇപ്പോള്‍ ഇതിനുള്ള മറുപടി നല്‍കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ ശരണ്യ പങ്കുവെച്ച ചിത്രത്തിലെ കമന്റ് ബോക്‌സില്‍ ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചത്.

ഇതിന് ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി.
ഇതോടെ ശരണ്യ ബിഗ് ബോസില്‍ ഉണ്ടാകുമെന്ന് ചിലര്‍ സ്ഥിരീകരിക്കുകയാണ്. മാര്‍ച്ച് 10 നാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.

 

Advertisement