പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല, എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം: വെളിപ്പെടുത്തൽ

2571

അഭിനയ ജീവിതത്തിന്റെ 50 വർഷം പിന്നിട്ടിട്ടും ഇന്നും പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർതാരമാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ചിത്രമാണ് മൃഗയ.

ഐവി ശശി സംവിധനം ചെയ്ത ചിത്രത്തിൽ പുലി വേട്ടക്കാരൻ വാറുണ്ണി ആയാണ് മമ്മൂട്ടി എത്തിയത്. അന്നും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് സിനിമയിൽ മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ.

Advertisements

മമ്മൂട്ടിക്ക് പകരം ഡ്യൂപ്പാണ് ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചതെന്നും, അതല്ല മമ്മൂട്ടി തന്നൊയിരുന്നു അത് ചെയ്തതെന്നും വാദങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്. എന്നാൽ തൽസ്ഥിതി എന്തായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത പരസ്യകലാകാരനായ ഗായത്രി അശോക്.

Also Read
മോഹൻലാലിനെ എപ്പോൾ കണ്ടാലും ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്, എന്റെ സ്വപ്‌നം ആയിരുന്നു അത്, രഹസ്യം വെളിപ്പെടുത്തി തൃഷ

1989ൽ വന്ന മമ്മൂട്ടിയുടെ അതിഗംഭീരമായ അഭിനയമികവാൽ പ്രദർശനം നേടിയ ഒരു ചിത്രമാണ് മൃഗയ. ചിത്രത്തിലെ കഥാപാത്രമായ വാറുണ്ണിയെ മമ്മൂട്ടി തന്നെയാണോ അവതരിപ്പിച്ചത് എന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മേക്കപ്പും കാര്യങ്ങളും ഒക്കെ.

വളരെ റിസ്‌ക് എടുത്ത് അഭിനയിക്കേണ്ട ചിത്രം കൂടിയായിരുന്നു അത്. സാഹസികമായി അഭിനയിച്ചു എന്ന് പറയുന്നത് വെറുംവാക്കല്ല. എനിക്കതിന്റെ ലൊക്കേഷനിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ആൽബം കണ്ടിരുന്നു. പുലിയുമായിട്ട് നേരിട്ട് മൽപ്പിടിത്തം നടത്തുന്ന സീനുകളൊക്കയുണ്ട്.

മൽപ്പിടത്തിന്റെ സമയത്ത് ഒരുപക്ഷേ ഡ്യൂപ്പ് ആയിരുന്നിരിക്കാം, പക്ഷേ പുലിയുടെ തൊട്ടുമുമ്പിൽ
ഏകദേശം ഒരടി ദൂരത്തിൽ മമ്മൂട്ടി നിൽക്കുന്നുണ്ട്. ഫോട്ടോഷോപ്പ് പോലുള്ള ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ ശരിക്കും മമ്മൂട്ടി പുലിയുടെ മുൻപിൽ തന്നെ നിന്ന് അഭിനയിക്കുന്ന രംഗമുണ്ട്.

മൃഗയയിൽ യഥാർത്ഥ പുലിയെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ സുരക്ഷിതത്വം കരുതിയിട്ട് ചെയ്യുന്ന ഒരു ക്രൂരതയുണ്ട്. പുലിയുടെ വായിൽ ചെറിയ ദ്വാരങ്ങൾ ഇട്ടിട്ട് ഷൂവിൽ ലേസ് ഇട്ട് കെട്ടുന്നത് പോലെ ദ്വാരങ്ങൾക്കിടയിൽ കമ്പികടത്തി വലിക്കും. കടിക്കാതിരിക്കാനുള്ള മുൻ കരുതൽ.

പക്ഷേ ഷോട്ട് എടുക്കാൻ നേരത്ത് കമ്പി മാറ്റും. പുലിയുടെ ഒരടി കിട്ടിയാൽ മതി അപകടം സംഭവിക്കാം. പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല. എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗായത്രി അശോകിന്റെ തുറന്നു പറച്ചിൽ.

Also Read
ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ: ഹണി റോസ് അന്ന് വെളിപ്പെടുത്തിയ രഹസ്യം

Advertisement