കിരീടം സിനിമയേക്കാൾ എനിക്ക് പ്രിയപ്പെട്ട ചിത്രം ചെങ്കോൽ: സിബി മലയിൽ അന്ന് പറഞ്ഞത്

265

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സേതുമാധവൻ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച ചിത്രങ്ങളായ കിരീടം, ചെങ്കോൽ എന്നിവ ഇന്നും സിനിമാ പ്രേക്ഷകരുടെ വിങ്ങലാണ്. സേതു മാധവൻ എന്ന കഥാപാത്രത്തിന്റെ വൈകാരികമായ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാതിരുന്ന സിനിമാസ്വദകർ വിരളമാണ്.

കിരീടം ഒരു കൾട്ട് ക്ലാസിക് എവർ ഗ്രീൻ ഹിറ്റായി ആഘോഷിക്ക പെടുമ്പോൾ ചെങ്കോൽ എന്ന ചിത്രത്തിന് മറ്റൊരു സ്ഥാനമാണ് പ്രേക്ഷകർ കൽപ്പിക്കുന്നത്. തകർച്ചയിലേക്ക് വീണു പോയ സേതുമാധവന്റെ കഥയാണ് കിരീടം പറയുന്നതെങ്കിൽ തകർച്ചയിൽ നിന്ന് കരകയാൻ പ്രയത്നിക്കുന്നവന്റെ കഥയാണ് ചെങ്കോലിന്റെ പ്രമേയം.

Advertisements

Also Read
അവൾക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, ഭാര്യക്ക് ബൈജുവിനോട് കൂടുതൽ ദേഷ്യം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി ബൈജു രാജുവിന്റെ പിതാവ്

അതേ സമയം ഒരു സംവിധായകനെന്ന നിലയിൽ കിരീടത്തേക്കാൾ തന്റെ പ്രിയ ചിത്രം ചെങ്കോൽ ആണെന്ന് സംവിധായകൻ സിബി മലയിൽ മുമ്പ് തുറന്നു പറഞ്ഞിരുന്നു. അതിന്റെ കാരണത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കിരീടം ചെയ്തു കഴിഞ്ഞു ചെങ്കോലിൽ എത്തുമ്പോൾ ഈ കഥാപാത്രം എനിക്ക് വളരെ പരിചിതം ആണ്. ചെങ്കോൽ ചെയ്യുമ്പോൾ ഇപ്പോൾ സേതുമാധവൻ എവിടെ നിൽക്കുന്നു എന്നുള്ളത് എനിക്ക് വ്യക്തമാണ്.

അത് കൊണ്ട് തന്നെ കിരീടത്തേക്കാൾ എനിക്ക് എഫക്റ്റീവായി ചെയ്യാൻ കഴിഞ്ഞ ചിത്രം ചെങ്കോൽ ആണ്. കാരണം ആ കഥാപാത്രം കടന്നു പോയ ഒരു ദുരിത പർവ്വമുണ്ട് അതിനപ്പുറത്തേക്ക് അയാൾ എത്തി നിൽക്കുമ്പോൾ എനിക്കത് അത്രത്തോളം മനസ്സിലാകും.

നേരത്തെ ഒരുമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കിരീടത്തേക്കാൾ തന്റെ പ്രിയചിത്രം ചെങ്കോൽ ആണെന്ന് സിബി മലയിൽ തുറന്നു പറഞ്ഞത്.

Also Read
പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല, എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം: വെളിപ്പെടുത്തൽ

Advertisement