വിവാഹ മോചനം ഒരിക്കലും ഒരു തെറ്റായ കാര്യമല്ല, ഒരു മുറിയിൽ റൂമേറ്റ്സിനെ പോലെ ജീവിക്കേണ്ട കാര്യമില്ല, ഒന്നിച്ച് ജീവിക്കുന്നതിലും എളുപ്പമാണ് ഡിവോഴ്സ്

10022

വളരെ പെട്ടെന്ന് തന്നെ മലയാളികളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ അവതാരകനും നടനുമാ ണ് ജീവ ജോസഫ്. സൂര്യ ടിവിയിൽ വീഡിയോ ജോക്കി യായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് ചില സിനിമകളിലും ജീവ അഭിനയിച്ചിരുന്നു.

സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്ന അപർണ യാണ് ജീവയുടെ ഭാര്യ. ഇരുവരുടെതും പ്രണയ വിവാഹമാണ്.

Advertisements

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ സരിഗമപയിലെ അവതാരകരാണ് ഇരുവരും.

Also Read
പുതിയ തെലുങ്ക് ചിത്രത്തിന്റെ കാര്യത്തില്‍ നിരാശയെന്ന് നടി സംയുക്ത, ഉടന്‍ പരിഹാരമെന്ന് ഉറപ്പ് നല്‍കി നിര്‍മ്മാതാക്കള്‍

അവതാരകരായി തിളങ്ങുന്നതിന് ഇടെയാണ് ജീവയും അപർണയും പ്രണയത്തിൽ ആകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം.

അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണയും ജീവയും മനസ്സു തുറന്നത്. കല്യാണം കഴിച്ചതിനെ കുറിച്ചൊക്കെ ചിലർ ചോദിക്കാറുണ്ട്. ചേച്ചി ഞങ്ങൾ നല്ല സൗഹൃദത്തിലാണ് കല്യാണം ഇപ്പോൾ കഴിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നൊക്കെ ചോദിയ്ക്കുമ്പോൾ, കല്യാണം കഴിക്കൂ എന്നാണ് ഞാൻ പറയാറുള്ളത്.

എന്നെ സംബന്ധിച്ച് എന്റെ ലൈഫ് ഹാപ്പിയാണ്. എന്റെ ഡാഡിയും മമ്മിയും നല്ല സ്ട്രിക്ട് ആയിരുന്നു. കല്യാണത്തിന് ശേഷമാണ് ലൈഫ് കൂടുതൽ അടിപൊളിയായത്. വിവാഹം കഴിഞ്ഞ് എട്ട് വർഷം ആയിട്ടും സൗഹൃദം ആഘോഷിക്കുകയാണ് താര ദമ്പതികൾ. പരസ്പരം രണ്ട് പേരും രണ്ട് പേരുടെയും ലൈഫ് റൂൾ ചെയ്യാത്തതാണ് ഞങ്ങളുടെ വിജയം എന്ന് അപർണയും ജീവയും പറയുന്നു.

രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന്. കല്യാണത്തിന് ശേഷമാണ് ലൈഫ് കൂടുതൽ അടിപൊളിയായത്. ഞങ്ങൾ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ പല യൂട്യൂബ് ചാനലുകളിലും കാണാറുണ്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നു കൂടുതലും.

പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല. അഥവാ അങ്ങിനെ ഒന്ന് സംഭവിയ്ക്കുക ആണെങ്കിൽ സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ. നല്ല അടിപൊളി കാർഡ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കമന്റ് സെക്ഷൻ ഓഫാക്കി ഇടും. വേർപിരിഞ്ഞാലും ഞാൻ ചിലപ്പോൾ വേറെ കല്യാണം കഴിച്ചേക്കാം എന്നാണ് അപർണ പറയുന്നത്.

Also Read
ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ: ഹണി റോസ് അന്ന് വെളിപ്പെടുത്തിയ രഹസ്യം

വിവാഹ മോചനം ഒരിക്കലും ഒരു തെറ്റായ കാര്യമല്ല. ഒരുമിച്ച് ജീവിയ്ക്കാൻ കഴിയുന്നില്ല എങ്കിൽ വേർപിരിയുന്നത് തന്നെയാണ് നല്ലത്. എന്റെ അടുത്ത ബന്ധു വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം വേർപിരിഞ്ഞിരുന്നു. അത് തെറ്റാണ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല. ഒരു മുറിയിൽ റൂമേറ്റ്സിനെ പോലെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അഭിനയിച്ചു ജീവിയ്ക്കണം എന്ന് ഒരിക്കലും പറയാൻ പറ്റില്ല.

അത് രണ്ട് പേരുടെയും ലൈഫ് കളയുന്നതിന് തുല്യമാണ്. അതേ സമയം കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക് അകം വേർപിരിയുന്നു, രണ്ട് വർഷം കൊണ്ട് വേർപിരിയുന്നു എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ എട്ട് വർഷം ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിയുന്നു എന്ന് ആലോചിയ്ക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനം ഉണ്ട്.

അതൊരു ചെറിയ ടൈം അല്ല. വിവാഹം നടത്തുന്നതിലും ഒന്നിച്ച് ജീവിയ്ക്കുന്നതിലും എല്ലാം എത്രയോ എളുപ്പമാണ് ഇപ്പോൾ ഡൈവോഴ്സ് ആവുന്നത്. ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലും ഉണ്ടാവും. അവർക്ക് നല്ല രീതിയിലുള്ള ഒരു സന്ദേശം കൊടുക്കാൻ കഴിയണം.

ഹാപ്പി ലൈഫ് കാണിച്ചുകൊടുക്കണം, മാതൃകയാകണം എന്നൊക്കെയുള്ള ആഗ്രഹം മാത്രമേയുള്ളൂ. ഞങ്ങളുടെ ലൈഫ് ആർക്കെങ്കിലും പ്രചോദനം ആകുന്നുണ്ട് എങ്കിൽ സന്തോഷം. അത് മറ്റുള്ളവരെ അസൂയപ്പെടുത്താൻ വേണ്ടി ഒന്നുമല്ലെന്നും ജീവയും അപർണയും വ്യക്തമാക്കുന്നു.

അതേ സമയം അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസും. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്തിടെ ആയിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയത്.

മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിന് ആയി താൻ ഉപയോഗിക്കുന്ന പ്രൊഡക്ടുകളെ കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.

Also Read
അവൾക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, ഭാര്യക്ക് ബൈജുവിനോട് കൂടുതൽ ദേഷ്യം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി ബൈജു രാജുവിന്റെ പിതാവ്

Advertisement