പുതിയ തെലുങ്ക് ചിത്രത്തിന്റെ കാര്യത്തില്‍ നിരാശയെന്ന് നടി സംയുക്ത, ഉടന്‍ പരിഹാരമെന്ന് ഉറപ്പ് നല്‍കി നിര്‍മ്മാതാക്കള്‍

412

മലയാളി പ്രേക്ഷകരുടെ ഹൃദയം ചുരുങ്ങിയ കാലംകൊണ്ട് കൈയ്യടക്കിയ അഭിനേത്രിയാണ് നടി സംയുക്ത. പാലക്കാട് സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

Advertisements

തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ഈ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Also Read: ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം, ചെന്നൈയില്‍ ഒരുകോടിയുടെ വീടു സ്വന്തമാക്കി വീട്ടുജോലിക്കാരി, ഐശ്വര്യയുടെ മൊഴിയെടുക്കും

പിന്നീട് തീവണ്ടി, ലില്ലി, ഉയരെ, ഒരു യമണ്ടന്‍ പ്രേമകഥ, എടക്കാട് ബെറ്റാലിയന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പം അഭിനയിച്ച വാത്തി എന്ന ചിത്രം വന്‍ഹിറ്റായിരുന്നു.

ഇപ്പോള്‍ തെലുങ്ക് സിനിമയുടെ തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ തെലുങ്ക് സിനിമയുമായി വളരെ നിരാശയിലാണെന്നായിരുന്നു താരം കുറിച്ചത്. വിരുപാക്ഷ എന്ന ചിത്രത്തിലാണ് താരം തെുങ്കില്‍ അവസാനമായി അഭിനയിച്ചത്.

Also Read: പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും കാസ്റ്റിങ് കൗച്ച് നേരിടുന്നു, എന്നെ വസ്ത്രധാരണത്തിന്റെ പേരില്‍ ജഡ്ജ് ചെയ്യുന്നത് എന്തിനാണ്, സാനിയ ഇയ്യപ്പന്‍ പറയുന്നു

യുവ താരം ധരം തേജാണ് ചിത്രത്തിലെ നായകന്‍. ഉഗാധി ഉത്സവദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കാത്തതില്‍ താരം നിരാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം, സിനിമാപ്രവര്‍ത്തകര്‍ ഈ ട്വീറ്റിനോട് പ്രതികരിക്കുകയും പരിഹാരം ചെയ്യാന്‍ സമയം ചോദിക്കുകയും ചെയ്തിരുന്നു.

Advertisement