പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും കാസ്റ്റിങ് കൗച്ച് നേരിടുന്നു, എന്നെ വസ്ത്രധാരണത്തിന്റെ പേരില്‍ ജഡ്ജ് ചെയ്യുന്നത് എന്തിനാണ്, സാനിയ ഇയ്യപ്പന്‍ പറയുന്നു

926

മിനിസ്‌ക്രീന്‍ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

saniya-iyyappan

Advertisements

പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: ആ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കും, നിനക്ക് പൃഥ്വിരാജിന്റെ തന്നെ നായികവണം എന്ന് പറഞ്ഞ് ട്രോളരുത് പക്ഷേ, മനസ്സ് തുറന്ന് നടി രമ്യ സുരേഷ്

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ അറ്റാക്കുകളും നേരിടാറുണ്ട്.

ഇപ്പോഴിതാ താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് സാനിയ. ഇക്കാര്യത്തില്‍ തനിക്ക് ചുരുക്കം അനുഭവങ്ങളേയുള്ളൂവെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമാണ് കാസ്റ്റിങ് കൗച്ച് നേരിടുന്നത് എന്നത് താന്‍ വിശ്വസിക്കുന്നില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Also Read: ‘എന്നെ അപകടകരമായ അവസ്ഥയിലെത്തിച്ചത് ഇതാണ്’; ജനങ്ങൾക്ക് വേണ്ടി കുറിപ്പ് പങ്കുവെച്ച് നടൻ ജിഷ്ണു യാത്രയായി; ഓർമ്മദിനത്തിൽ കണ്ണീരോടെ സുഹൃത്തുക്കൾ

തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ സിനിമ മേഖലയിലുള്ളവരടക്കം തന്നെ ജഡ്ജ് ചെയ്യുന്നുണ്ട്. കാസ്റ്റിങ് കൗച്ചൊക്കെ എപ്പോള്‍ മാറുമെന്ന് അറിയില്ലെന്നും അവസരങ്ങള്‍ക്ക് വേണ്ടി ചിലര്‍ അതിന് നിന്നുകൊടുക്കുന്നതാണ് അതാണ് പലര്‍ക്കും ഈ അനുഭവം നേരിടേണ്ടി വരുന്നതെന്നും താരം പറയുന്നു.

Advertisement