എന്റെ ആരാധകനാണെന്ന് പറഞ്ഞു, എന്തൊരു എളിമയും വിനയവുമുള്ള മനുഷ്യന്‍, വിജയിയെ കുറിച്ച് ബാബു ആന്റണി പറയുന്നു

134

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബാബു ആന്റണി. വില്ലനായാണ് കൂടുതലും സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ബാബു ആന്റണി എന്ന കേട്ടാല്‍ മലയാളിയ്ക്ക് എന്നും ഒരു കോരിത്തരിപ്പ് ആണ്.

Advertisements

ഭരതന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വൈശാലിയിലെ ലോമാപത മഹാരാജാവിന്റെ വേഷം ബാബു ആന്റണിയെ മലയാള സിനിമയിലെ സജീവ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ തേരോട്ടം തന്നെ ആയിരുന്നു.

Also Read: പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും കാസ്റ്റിങ് കൗച്ച് നേരിടുന്നു, എന്നെ വസ്ത്രധാരണത്തിന്റെ പേരില്‍ ജഡ്ജ് ചെയ്യുന്നത് എന്തിനാണ്, സാനിയ ഇയ്യപ്പന്‍ പറയുന്നു

മലയാളത്തിലെ ആക്ഷന്‍ കിംഗ് എന്ന പേരില്‍ ബാബു ആന്റണി നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചലചിത്ര ലോകത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. തമിഴ് സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ലിയോയില്‍ ആണ് ഇപ്പോള്‍ അവസാനമായി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ബാബു ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിജയ്‌ക്കൊപ്പമുള്ള സെല്‍ഫിയും കുറിപ്പുമാണ് താരം പങ്കുവെച്ചത്. വളരെ എളിമയും വിനയവും ഉള്ള ആളാണ് സാക്ഷാല്‍ വിജയ് സാറെന്നും അദ്ദേഹം തന്റെ ആരാധകനാണെന്ന് തന്നോടു പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു.

Also Read: ആ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കും, നിനക്ക് പൃഥ്വിരാജിന്റെ തന്നെ നായികവണം എന്ന് പറഞ്ഞ് ട്രോളരുത് പക്ഷേ, മനസ്സ് തുറന്ന് നടി രമ്യ സുരേഷ്

അതുകേട്ടപ്പോള്‍ ശരിക്കും ഞെട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ബാബു ആന്റണി പറഞ്ഞു. ലിയോ എന്ന ചിത്രത്തിന്റെ കാശ്മീര്‍ ഷെഡ്യൂളിനിടെയാണ് വിജയ്‌ക്കൊപ്പമുള്ള ചിത്രം ആന്റണി പകര്‍ത്തിയിരിക്കുന്നത്.

Advertisement