ആ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കും, നിനക്ക് പൃഥ്വിരാജിന്റെ തന്നെ നായികവണം എന്ന് പറഞ്ഞ് ട്രോളരുത് പക്ഷേ, മനസ്സ് തുറന്ന് നടി രമ്യ സുരേഷ്

276

മലയാളത്തിലെ വളര്‍ന്ന് വരുന്ന താരങ്ങളില്‍ പേരെടുത്ത് പറയേണ്ട താരമാണ് രമ്യാ സുരേഷ്. ചെറിയ വേഷങ്ങളിലാണ് താരം എത്തിയതെങ്കിലും അഭിനയിച്ച വേഷങ്ങള്‍ എല്ലാം തന്നെ പ്രകടനം കൊണ്ട് മുന്നിട്ട് നില്ക്കുന്നതായിരുന്നു. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. പ്രശംസ പിടിച്ച് പറ്റിയ പ്രകടനമായിരുന്നു ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലേത്.

Advertisements

തുടര്‍ന്ന് സബാഷ് ചന്ദ്രബോസ് എന്ന സിനിമയിലും താരം തിളങ്ങി. നിലവില്‍ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റി എന്ന സിനിമയാണ് താരത്തിന്റെതായ ലേറ്റസ്റ്റ് റിലീസ്. കൂടാതെ, ലാണ് താരം ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ അടുത്ത ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

Also Read: ബോബിയെ മറന്നോ, പ്രിയനടന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍, ആര്‍ക്കും വേണ്ടാത്ത ജീവിതം എന്ന് അവസാന വാക്കുകള്‍, നടന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു

സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമ വെള്ളരി പട്ടണമാണ് രമ്യയുടെ അടുത്ത സിനിമ. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ തുടങ്ങിയവരും എത്തുന്നുണ്ട്.

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കഥാപാത്രങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രമ്യ. ഹൗ ഓര്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രവും, കാപ്പയിലെ അപര്‍ണയുടെയും റോഷാക്കിലെ ബിന്ദു പണിക്കരുടെയും കഥാപാത്രങ്ങള്‍ താന്‍ ചെയ്യാനാഗ്രഹിച്ചിരുന്നുവെന്ന് രമ്യ പറയുന്നു.

Also Read: അവിടെയുമില്ലാ ഇവിടെയുമില്ലാ എന്ന രീതിയിൽ സ്റ്റക്കായി പോയേനെ; ചതുരം വന്നത് നന്നായി എന്ന് സ്വാസിക

ഈ കഥാപാത്രങ്ങളെല്ലാം എനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്നതാണെന്ന് തോന്നിയിട്ടുണ്ട്. കാപ്പയില്‍ അപര്‍ണ നടന്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്, തനിക്ക് പൃഥ്വിരാജിന്റെ തന്നെ നായികയാവണം എന്ന് പറഞ്ഞ് തന്നെ ആരും ട്രോളരുത് എന്നും അങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement