ബോബിയെ മറന്നോ, പ്രിയനടന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍, ആര്‍ക്കും വേണ്ടാത്ത ജീവിതം എന്ന് അവസാന വാക്കുകള്‍, നടന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു

3622

ഈ ലോകം വിട്ട് പോയാലും ചില അഭിനേതാക്കള്‍ അവരുടെ അഭിനയ മികവു കൊണ്ട് എന്നും ആരാധകരുടെ മനസ്സില്‍ ജീവനൊടെയിരിക്കും. അത്തരത്തില്‍ ആരാധകര്‍ എന്നും ഓര്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് കൊട്ടാരക്കര ബോബി.

Advertisements

മുച്ചിട്ടുകളിക്കാരന്റെ മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബോബി നാടകരംഗത്തും മിമിക്രി രംഗത്തും സജീവമായിരുന്നു. സിനിമയില്‍ അദ്ദേഹം ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങളെ ഇതിനോടകം അവതരിപ്പിച്ചു.

Also Read: ‘എന്നെ അപകടകരമായ അവസ്ഥയിലെത്തിച്ചത് ഇതാണ്’; ജനങ്ങൾക്ക് വേണ്ടി കുറിപ്പ് പങ്കുവെച്ച് നടൻ ജിഷ്ണു യാത്രയായി; ഓർമ്മദിനത്തിൽ കണ്ണീരോടെ സുഹൃത്തുക്കൾ

ചെറിയ വേഷങ്ങളാണ് സിനിമയില്‍ ചെയ്തിരുന്നതെങ്കിലും അദ്ദേഹം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000ല്‍ ആയിരുന്നു അദ്ദേഹം വിടപറഞ്ഞത്. ബോബിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയായിരുന്നു.

ഇപ്പോഴിതാ ബോബിയുടെ അടുത്ത സുഹൃത്തായ നന്ദു ബോബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബോബി മരിക്കുമ്പോള്‍ നന്ദു അടുത്തുണ്ടായിരുന്നു. ബോബിയുടെ വിയോഗം തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവിതം മടുത്തു എന്നായിരുന്നു അവസാനമായി കണ്ടപ്പോഴും ബോബി പറഞ്ഞതെന്നും നന്ദു പറയുന്നു.

എത്ര ശ്രമിച്ചിട്ടും തനിക്ക് വിവാഹം കഴിക്കാന്‍ പറ്റുന്നില്ലെന്നും ബന്ധുക്കും പരിചയക്കാരുമല്ലാം തനിക്ക് പാരപണിയുകയാണെന്നും തന്നെപ്പറ്റി മോശം കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്നും ഇതുകാരണം വരുന്ന ആലോചനകള്‍ മുടങ്ങുകയാണെന്നും ബോബി പറഞ്ഞതായി നന്ദു പറയുന്നു.

Advertisement