അവിടെയുമില്ലാ ഇവിടെയുമില്ലാ എന്ന രീതിയിൽ സ്റ്റക്കായി പോയേനെ; ചതുരം വന്നത് നന്നായി എന്ന് സ്വാസിക

635

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നടിയായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Advertisements

ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചതുരത്തിലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്വാസികയെ അഭിനന്ദിച്ച് ആരാധകര്‍ പോസ്റ്റുകളിട്ടു.

ALSO READ- വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് എല്ലാവരോടും പറഞ്ഞത്; സിനിമാ വിലക്ക് വന്നപ്പോൾ അഭിനയം വേണ്ട, കഞ്ഞിയും ചമ്മന്തിയുമായി കഴിയാമെന്നാണ് സുകുവേട്ടൻ പറഞ്ഞത്: മല്ലിക സുകുമാരൻ

ഇപ്പോഴിതാ സ്വാസികയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ചതുരം ചിത്രത്തിലേക്ക് താൻ എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് സ്വാസിക. കരിയറിൽ ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലാണ് ചതുരം പോലെയൊരു സിനിമ ലഭിച്ചതെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് അങ്ങനെ വന്നില്ലായിരുന്നെങ്കിൽ അവിടെ സ്റ്റാക്കായി പോകുമായിരുന്നുവെന്നും സ്വാസിക തുറന്നുപറയുന്നു.

സിനിമയുടെ കഥ പറയുന്നതിന് മുമ്പ് തന്നെ സംവിധായകൻ സിദ്ധാർത്ഥ് ഒരുപാട് കണ്ടീഷൻസൊക്കെ മുന്നോട്ട് വെച്ചിരുന്നു. അത് അംഗീകരിക്കുമെങ്കിൽ ബാക്കി കഥ പറയാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മാതൃഭൂമി ന്യൂസിനോട് താരം വെളിപ്പടുത്തി.

ALSO READ-‘ഇൻകംടാക്‌സുകാർ കൊണ്ടുപോകുമെന്ന് പേടിപ്പിച്ച് അമ്മ പണമെല്ലാം എടുത്തു; ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാൽ ചെരുപ്പ് കൊണ്ടടിക്കുമെന്നാണ് ഡാഡി പറഞ്ഞത്’: ഷക്കീല

സിനിമയിൽ കുറച്ച് ഇറോട്ടിക് സീനൊക്കെ ഉൾപ്പെടുത്തുന്നുണ്ട്, അതിന് താങ്കൾ ഓക്കെയാണെങ്കിൽ നമുക്ക് ബാക്കി കഥ പറയാം എന്നാണ് സിദ്ധുവേട്ടൻ എന്നോട് പറഞ്ഞത്. ആദ്യം ഓക്കെ പറഞ്ഞിട്ട്, ഡയറക്ടറുമായി കുറച്ച് ഫ്രണ്ട്ലിയായി പിന്നെ എന്തെങ്കിലും മാറ്റമൊക്കെ വരുത്തണമെങ്കിൽ ചേട്ടാ ഒന്ന് മാറ്റാമോ എന്നൊക്കെ ചോദിക്കാമെന്നാണ് കരുതിയതെന്നും സ്വാസിക പറയുന്നു.

പക്ഷെ, തിരക്കഥ വായിക്കാൻ തന്നപ്പോൾ കഥക്ക് എത്രത്തോളം അത് ആവശ്യമാണെന്നും, കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണെന്നും തനിക്ക് മനസിലായി.

‘അല്ലാതെ ഞാൻ ഇതാ ഒരു സിനിമ ചെയ്യാൻ പോകുന്നു, അതിൽ കുറച്ച് ഇന്റിമേറ്റ് സീനും ഇറോട്ടിസവുമൊക്കെ ഉൾപ്പെടുത്താം എന്ന് കരുതി ചെയ്യുന്ന കാര്യമല്ല ഇതൊന്നും. സിനിമ കഥ പറഞ്ഞുപോകുന്ന രീതിയിൽ വളരെ അത്യാവശ്യമുള്ള ഘടകമാണത്. ആ ഒരു എലമെന്റില്ലാതെ കഥ പറയുന്നതിലും അത് ഉൾപ്പെടുത്തി കഥ പറയുന്നതിലുമുള്ള വ്യത്യാസം തിരക്കഥ വായിക്കുമ്പോൾ മനസിലാകും.- എന്നും സ്വാസിക വിശദീകരിച്ചു.

താൻ അതുകൊണ്ട് മറ്റേ ചിന്ത മാറ്റി. ഇതൊന്ന് മാറ്റി തരുവോ ഇങ്ങനെ ചെയ്യണോ പോലെയുള്ള ചോദ്യം താൻ ചോദിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തിരക്കഥയിലും ഡയറക്ടറിലുമൊക്കെ നല്ല വിശ്വാസമുണ്ടായിരുന്നു. പിന്നെ തോന്നി തന്റെ കരിയറിന്റെ ആവശ്യ ഘട്ടത്തിലാണ് ഈ സിനിമ വന്നതെന്ന്. അല്ലെങ്കിൽ ഞാൻ അവിടെയുമില്ലാ ഇവിടെയുമില്ലാ എന്ന രീതിയിൽ സ്റ്റക്കായി പോകുമായിരുന്നുവെന്നും താരം മനസ് തുറന്നു.

Advertisement