‘ഇൻകംടാക്‌സുകാർ കൊണ്ടുപോകുമെന്ന് പേടിപ്പിച്ച് അമ്മ പണമെല്ലാം എടുത്തു; ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാൽ ചെരുപ്പ് കൊണ്ടടിക്കുമെന്നാണ് ഡാഡി പറഞ്ഞത്’: ഷക്കീല

666

മലയാള സിനിമയിൽ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ താരം വീണ്ടും അഭിനയ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തിയിരിക്കുന്നത്.

ALSO READ- ‘ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ്’, ‘ഇനി വിവാഹമാന്നും ഉണ്ടാവില്ല; ഇനി ഒരു ലിവിങ് ടുഗെതർ ആവും’; രഞ്ജിനി ജോസ് പ്രചാരണങ്ങളോട് പ്രതികരിക്കുന്നു

കൂടാതെ താരം ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും എത്തുന്നുണ്ട്. തനിക്ക് കുടുംബത്തിൽ നിന്നു നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാ ലോകത്തെ ചതിക്കുഴികളുമൊക്കെ വെളിപ്പെടുത്തുകയാണ് ഷക്കീല. താരത്തിന്റെ തുറന്നുപറച്ചിലിന്റെ പ്രെമോ വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

താൻ കുടുംബത്തിന് വേണ്ടിയായിരുന്നു സമ്പാദിച്ചത്. പക്ഷെ, അതേ കുടുംബം തന്നെ അകറ്റി. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്ന് താരം പറയുന്നു. വീട്ടിൽ പൈസ വച്ചാൽ ഇൻകം ടാക്സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവർ പൈസയൊക്കെ കൊണ്ടു പോവുകയായിരുന്നു എന്നും ഷക്കീല തുറന്നുപറയുന്നു.

ALSO READ-അമ്മായിഅമ്മയെ പൊന്നുപോലെ നോക്കി രാധിക; വീഴാനൊരുങ്ങിയ രാധികയെ സ്‌നേഹത്തോടെ രക്ഷിച്ച് സുരേഷ് ഗോപി; ഇതാണ് ഈ കുടുംബത്തിന്റെ വിജയമെന്ന് സോഷ്യൽമീഡിയ

കിന്നാരത്തുമ്പികൾ വരുമ്പോൾ താൻ ഗെറ്റൗട്ട് അടിക്കുകയാണ് ആദ്യം ചെയ്തതെന്നാണ് ഷക്കീല പറയുന്നത്. തന്നെ ഡാഡി അടിച്ചതിനെക്കുറിച്ചും ഷക്കീല സംസാരിക്കുന്നുണ്ട്. ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാൽ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞു.

‘അവർക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോൾ ആലോചിച്ചാൽ പോലും കരച്ചിൽ വരും’-എന്നാണ് താരം പറയുന്നത്.

കൂടാതെ, ഷക്കീല സിനിമയിൽ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും തുറന്നുപറയുകയാണ്. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതിൽ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകർ ഇപ്പോൾ വീട്ടിൽ ഇരുന്ന് കാണുന്നുണ്ടാവുമെന്നും ഷക്കീല തുറന്നടിക്കുന്നു.

ജീവിതത്തിൽ ഫുഡ് ഇല്ലെങ്കിലും ജീവിക്കാം പക്ഷെ പ്രണയമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ലെന്നും ഷക്കീല പറയുന്നുണ്ട്. മറ്റൊരു പ്രൊമോ വീഡിയോയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളാണ് ഷക്കീല പങ്കുവെയ്ക്കുന്നത്.

മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ സിനിമയിൽ തന്നോട് ഞാൻ കിന്നാരത്തുമ്പികൾ കണ്ടിട്ടുണ്ടെന്നും മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും മോഹൻലാൽ പറയുന്ന ഡയലോഗുണ്ട്. അതുകേട്ടതും താൻ തലയിൽ കൈ വച്ച് ആ ഡയലോഗ് വേണ്ട സാർ എന്ന് പറഞ്ഞെന്നുമാണ് ഷക്കീല പറയുന്നത്. മോഹൻലാലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ലെജന്റ് ആണെന്നും ഷക്കീല പറയുന്നുണ്ട്. മോഹൻലാലിന്റെ ചിത്രത്തിൽ ഷക്കീലയായി തന്നെ അഭിനയിക്കാൻ സാധിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഷക്കീല പറയുന്നു.

Advertisement