അമ്മായിഅമ്മയെ പൊന്നുപോലെ നോക്കി രാധിക; വീഴാനൊരുങ്ങിയ രാധികയെ സ്‌നേഹത്തോടെ രക്ഷിച്ച് സുരേഷ് ഗോപി; ഇതാണ് ഈ കുടുംബത്തിന്റെ വിജയമെന്ന് സോഷ്യൽമീഡിയ

1668

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

Advertisements

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്.

ALSO READ- കുട്ടിക്കാലം തൊട്ട് പരിഹാസം കേട്ട് തളർന്നു; അച്ഛൻ പോലും കുത്തിനോവിച്ചു; ഇന്ന് അനിയത്തിയെ പഠിപ്പിക്കുന്നതും അച്ഛനെ നോക്കുന്നതും ഞാൻ തന്നെ: ശരണ്യ ആനന്ദ്

ഇപ്പോഴിതാ താരദമ്പതികൾ അടുത്തിടെ തിരുവനന്തപുരത്ത് കീരിടം ഉണ്ണിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.

ചടങ്ങിന് സുരേഷ് ഗോപിയും ഭാര്യ രാധികയും ഒപ്പം സുരേഷ് ഗോപിയുടെ അമ്മയും എത്തിയിരുന്നു. രാധിക തന്റെ അമ്മായിഅമ്മയെ സ്‌നേഹത്തോടെ പരിചരിക്കുന്നത് വീഡിയോകളിൽ ദൃശ്യമാണ്. അമ്മായി അമ്മയുടെ കൈ പിടിച്ച് രാധിക എല്ലാവരോടും കുശലാന്വേഷണം നടത്തുന്നതും ആ അമ്മയെ പൊന്നു പോലെ നോക്കുന്നതും സോഷ്യൽമീഡിയയുടെ ഹൃദയം ക വർ ന്നിരിക്കുകയാണ്.

ALSO READ- കോഴിക്കോട്ടെ സംഭവത്തിന് ശേഷം ആൾക്കൂട്ടത്തിന് ഇടയിലേക്ക് പോവാൻ പേടിയാണ്: സങ്കടം പറഞ്ഞ് നടി സാനിയ ഇയ്യപ്പൻ

ചടങ്ങിൽ വെച്ച് വധുവിനെയും വരനെയും ആശംസിച്ച് വേദിയിൽ നിന്നും ഇറങ്ങുമ്പോൾ വീഴാൻ പോയ രാധികയെ താങ്ങി പിടിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയും ഇതിനിടെ പുറത്തെത്തിയിരിക്കുകയാണ്.

രാധിക തിരിഞ്ഞു നിന്നു വർത്തമാനം പറഞ്ഞിറങ്ങുമ്പോഴാണ് സ്റ്റെപ്പിൽ കാലുതെന്നുന്നത്. ഈ വിവാഹത്തിന് നടി കാർത്തിക ഉൽപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.

ഏറെ ആർഭാടമായ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. സുരേഷ് ഗോപിയും ഭാര്യ രാധികയുമൊക്കം നന്നായി അണിഞ്ഞൊരുങ്ങിയാണ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisement