കുട്ടിക്കാലം തൊട്ട് പരിഹാസം കേട്ട് തളർന്നു; അച്ഛൻ പോലും കുത്തിനോവിച്ചു; ഇന്ന് അനിയത്തിയെ പഠിപ്പിക്കുന്നതും അച്ഛനെ നോക്കുന്നതും ഞാൻ തന്നെ: ശരണ്യ ആനന്ദ്

2517

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

Advertisements

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് ശരണ്യയുടെ പുതിയ വീഡിയോയാണ്.പത്തനംതിട്ടക്കാരിയായ താൻ അച്ഛന് ജോലി ഗുജറാത്തിലായതിനാൽ അവിടെയാണ് ജനിച്ചുവളർന്നതെന്ന് പറയുകയാണ് നടി ശരണ്യ ആനന്ദ്.

ALSO READ- കോഴിക്കോട്ടെ സംഭവത്തിന് ശേഷം ആൾക്കൂട്ടത്തിന് ഇടയിലേക്ക് പോവാൻ പേടിയാണ്: സങ്കടം പറഞ്ഞ് നടി സാനിയ ഇയ്യപ്പൻ

താനും അനിയത്തിയും ജനിച്ചതും വളർന്നതും ഗുജറാത്തിലാണ്. അവിടെ കൂടെ പഠിച്ചിരുന്ന കുട്ടികളെല്ലാം വെളുത്തിട്ടായിരുന്നു. അന്ന് അവർ തന്നെ നിറ്തതിന്റെ പേരിൽ ഏറെ പരിഹസിച്ചിരുന്നെന്നും കുട്ടിക്കാലം തൊട്ടേ അതുകൊണ്ട് കളറിൻെ പേരിലുള്ള വിവേചനം അനുഭവിക്കുന്നുണ്ടെന്നും ശരണ്യ പറയുന്നു. അത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നെന്നും താരം പറയുകയാണ്.

അച്ഛന് മക്കൾ രണ്ടുപേരും പെൺകുട്ടികളായതിനാൽ തന്നെ ഒരു ആൺകുട്ടി വേണമെന്ന് നിർബന്ധം ആയിരുന്നു. തങ്ങൾ വിവാഹം കഴിച്ചു പോകുമ്പോൾ അച്ഛനെയും അമ്മയേയും നോക്കാൻ ആരും ഉണ്ടാകില്ലെന്നു അച്ഛൻ പറയുമായിരുന്നു. ആ സമയത്തൊക്കെ നിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നുകയും അത് തന്നെ തളർത്തുകയും ചെയ്തിരുന്നെന്നും ശരണ്യ പറഞ്ഞു. അച്ഛന്റെ ബിസിനസ് തകർന്നതോടെയാണ് പട്ടിണി കിടന്നും വാശി പിടിച്ചും കൊച്ചിയിലേക്ക് അഭിനയ മോഹവുമായി തിരിച്ചത്. അമ്മയും അനിയത്തിയും കൂടെയുണ്ടായിരുന്നു.

ALSO READ- ആ സീനിൽ ഒക്കെ എന്ത് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു, മോഹൻലാൽ ആണ് അതൊക്കെ പറഞ്ഞ് തന്നത്: മീര വാസുദേവ്

അച്ഛൻ ഗുജറാത്തിലിരുന്നുകൊണ്ടാണ് കൊച്ചിയിൽ വീട് ശരിയാക്കിയത്. അനിയത്തിയുടെ ടിസിയും വാങ്ങിയാണ് പോന്നത്. എന്നാൽ തങ്ങൾ കൊച്ചിയിലെത്തിയപ്പോൾ വീട് റെഡിയാക്കാമെന്ന് അറിയിച്ച ബ്രോക്കർ ഫോണെടുത്തില്ല. പോകാൻ വേറെ ഒരു സ്ഥലവും ഇല്ലായിരുന്നു. അന്ന് ഹോട്ടലിൽ മുറിയെടുത്താണ് താമസിച്ചത്. ഇതോടെ അച്ഛൻ തന്റെ എടുത്ത് ചാട്ടത്തിന് നിൽക്കേണ്ടിയിരുന്നില്ല എന്നും പറഞ്ഞ് കുത്തിനോവിക്കാൻ തുടങ്ങി.

അന്ന് മുതൽ അച്ഛൻ ഇടയ്ക്കിടെ ഇതുപറഞ്ഞ് നോവിക്കും. അങ്ങനെയാണ് എന്തുവന്നാലും അഭിനയിക്കണമെന്ന വാശി ഉണ്ടായത്. പിന്നീട് പല ലൊക്കേഷനിലും പോയി എന്താണ് അഭിനയം എങ്ങിനെയാണ് എന്നെല്ലാം കണ്ട് പഠിച്ചു. ഓഡിഷനിൽ പങ്കെടുക്കാൻ തുടങ്ങി. ആദ്യമായി തെലുങ്കിലാണ് അഭിനയിച്ചത്. പിന്നെ മലയാളത്തിലും.

ഒന്നും ഇല്ലാതെ കൊച്ചിയിലെത്തിയ താൻ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നതും വീട്ടിലെ ചെലവ് നോക്കുന്നതും അനിയത്തിയെ പഠിപ്പിയ്ക്കുന്നതും എല്ലാം ഈ താൻ തന്നെയാണ് എന്ന് അഭിമാനത്തോടെ ശരണ്യ പറയുന്നു.

Advertisement