കോഴിക്കോട്ടെ സംഭവത്തിന് ശേഷം ആൾക്കൂട്ടത്തിന് ഇടയിലേക്ക് പോവാൻ പേടിയാണ്: സങ്കടം പറഞ്ഞ് നടി സാനിയ ഇയ്യപ്പൻ

488

മിനിസ്‌ക്രീൻ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായും സഹനടി ആയും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പൻ.

അഭിനേത്രിയും മികച്ചൊരു നർത്തകിയുമായ താരം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു.

Advertisements

saniya-iyyappan-8

താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്ക പ്പെട്ടി രുന്നു.സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പാഴും താരം സൈബർ അറ്റാക്കുകളും നേരിടാറുണ്ട്. എന്നാൽ അവയ്ക്ക് എല്ലാം അപ്പപ്പോൾ തന്നെ സാനിയ മറുപടിയും നൽകാറുണ്ട്.

saniya-iyyappan-5

അതേ സമയം അടുത്തിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന് ശേഷം ആളുകൾക്ക് തന്നോടുള്ള പ്രതികരണത്തെക്കുറിച്ച് പറയുകയാണ് നടി സാനിയ ഇയ്യപ്പൻ ഇപ്പോൾ. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇയ്യപ്പന്റെ തുറന്നു പറച്ചിൽ.

Also Read
എനിക്ക് തെറ്റുപറ്റി ക്ഷമിക്കുക ഇനി ഇതാവർത്തിക്കില്ല എന്ന് അവർ പറഞ്ഞിട്ടും അടിമച്ചങ്ങല കൈയ്യിലുള്ളതുപോലെയാണ് അയാളുടെ ഭാവം: വൈറൽ കുറിപ്പ്

അന്ന് മാളിൽ വെച്ച് ശരീരത്തിൽ മോശമായി സ്പർശിച്ച വ്യക്കിയുടെ മുഖത്ത് സാനിയ അടിച്ചിരുന്നു. വീഡിയോ കണ്ട പകുതി ആളുകളും പറയുന്നത് താൻ തെറ്റായ വ്യക്തിയെ ആണ് അടിച്ചത് എന്നാണെന്നും ആ വ്യക്തിയെ അടിച്ചപ്പോൾ അയാൾ ചിരിക്കുക ആയിരുന്നെന്നും ആണ് സാനിയ പറയുന്നത്. സാനിയ ധരിക്കുന്ന വസ്ത്രത്തിന്റെ പ്രശ്നം ആണെന്നും ഗ്രേസിന് നേരിടേണ്ടി വന്നത് വിഷമം ഉണ്ടാക്കി എന്നുമാണ് ചിലർ പറഞ്ഞതെന്നും സാനിയ പറയുന്നു.

saniya-iyyappan-1

ഇപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിൽക്കാൻ തനിക്ക് ഭയമാണെന്നും സാനിയ ഇയ്യപ്പൻ പറയുന്നു. ഹൈലൈറ്റ് മാളിൽ വെച്ച് ഉണ്ടായ അനുഭവത്തിന് ആ രീതിയിൽ തന്നെയാണ് പ്രതികരിക്കുക. ആ പ്രശ്നത്തിൽ നിന്നും രണ്ട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റി. ഒന്ന് വിക്ടിം ഷേം ചെയ്യരുത്. നമ്മുടെ സമൂഹം പക്ഷെ അതാണ് ചെയ്യുന്നത്.

ആ വീഡിയോ കണ്ട പാതി ആളുകളും പറയുന്നത് ഞാൻ തെറ്റായ ആളിനെയാണ് അടിച്ചിരിക്കുന്നത് എന്നാണ്. അവരോട് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നാണ്.
സ്വാഭാവികമായും ഒരാളെ നമ്മൾ അടിച്ചാൽ എന്തിനാണ് അടിച്ചതെന്ന് അയാൾ ചോദിക്കും. പക്ഷെ ആ വ്യക്തി ഞാൻ അടിച്ചപ്പോൾ ചിരിക്കുകയാണ് ചെയ്തത്.

saniya-iyyappan

ഞാൻ ചെയ്യേണ്ടത് ചെയ്തു എന്നാണ് വിചാരിക്കുന്നത്. ഞാൻ അടിച്ചിട്ടും പൊലീസിന് അയാളെ പിടിക്കാൻ പറ്റിയിട്ടില്ല. കേസ് എനിക്ക് ഇടക്ക് വെച്ച് നിർത്തേണ്ടതായിട്ട് വന്നു. കാരണം കേസ് നടക്കുന്നത് കോഴിക്കോടാണ്. എനിക്ക് അവിടേക്ക് ട്രോവൽ ചെയ്യേണ്ടി വന്നു. സാനിയക്ക് ഇത് വേണമായിരുന്നു. ഗ്രേസിന് കിട്ടിയതാണ് വിഷമം ആയത് എന്നൊക്കെയാണ് ചിലർ പറയുന്നത്.

സാനിയയുടെ ഡ്രസ്സിങ്ങിന് കിട്ടിയ മറുപടിയാണിത് എന്നാണ് അവർ പറയുന്നത്. എന്ത് മറുപടിയാണ് ഇത്തരക്കാർക്ക് കൊടുക്കുക. ഞാൻ അന്ന് ചെറിയ ഡ്രസ്സ് ഇട്ടതുകൊണ്ട് ആണെങ്കിൽ ഗ്രേസ് മുഴുവൻ കവർ ചെയ്ത വസ്ത്രമാണ് ധരിച്ചത്. ഇപ്പോൾ എവിടെ പോയാലും ഒന്നര അടി ദൂരത്തിലെ ആളുകളുടെ അടുത്ത് നിൽക്കുകയുള്ളൂ.

saniya-iyyappan-6

കൊച്ചിയിൽ അതിന് ശേഷം ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ ആളുകൾ എന്റെ അടുത്ത് നിന്ന് നല്ല ദൂരത്തിലാണ് നിന്നത്. എന്നെ കാണുമ്പോൾ ഇപ്പോൾ പലർക്കും പേടിയാണ്. ചില അമ്മമാരൊക്കെ അടുത്ത് വന്ന് അന്ന് പ്രതികരിച്ചതിനെക്കുറിച്ച് പറയാറുണ്ട്.

അവന് അങ്ങനെ തന്നെ കൊടുത്തത് നന്നായി എന്നാണ് അവരുടെയെല്ലാം അഭിപ്രായം. പക്ഷെ ആ ട്രോമ ഇപ്പോഴും മാറിയിട്ടില്ല. ആൾക്കൂട്ടത്തിൽ പോവാനുള്ള പേടി വലുതാണ്. ആ സിറ്റുവേഷൻ ആർക്കും മനസിലാവില്ലെന്നും സാനിയ ഇയ്യപ്പൻ പറയുന്നു.

Also Read
മകന്റെ പിറന്നാൾ ദിനത്തിലും വരദയ്‌ക്കൊപ്പം ജിഷിൻ ഇല്ല, ഇരുവരും വേർപിരിഞ്ഞത് ഉറപ്പിച്ച് ആരാധകരും സോഷ്യൽ മീഡിയയും

Advertisement