മകന്റെ പിറന്നാൾ ദിനത്തിലും വരദയ്‌ക്കൊപ്പം ജിഷിൻ ഇല്ല, ഇരുവരും വേർപിരിഞ്ഞത് ഉറപ്പിച്ച് ആരാധകരും സോഷ്യൽ മീഡിയയും

375

മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു സീരിയൽ നടൻ ജിഷിനും ഭാര്യയും സിനിമാ സീരിയൽ നടിയുടമായ വരദയും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തരത്തിലുള്ള സൈബർ അറ്റാക്കാണ് ജിഷിനും വരദയും നേരിടുന്നത്.

ജിഷിൻ സദാചാര പോലീസിംഗിന് ഇരയായെന്ന തരത്തിൽ ആയിരുന്നു പ്രചരണം. ജിഷിന്റെയും വരദയുടെയും ദാമ്പത്യത്തിൽ ഇത് വിള്ളൽ വീഴ്ത്തിയെന്നും ഇരുവരും പിരിഞ്ഞെന്നുംമൊക്കെ ചില യുട്യൂബ് ചാനലുകൾ തമ്പ്‌നെയിലുകൾ നൽകി രംഗത്ത് എത്തിയിരുന്നു.

Advertisements

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇരുവരേയും ഒന്നിച്ച് കാണാത്തതും വ്യാജ പ്രചരണങ്ങൾക്ക് ആക്കം കൂട്ടി. വരദ പുതിയ ഫ്‌ളാറ്റ് വാങ്ങിയപ്പോൾ പോലും പോലും ജിഷിൻ എത്തിയില്ല. ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് വിവരം.

Also Read
എനിക്ക് തെറ്റുപറ്റി ക്ഷമിക്കുക ഇനി ഇതാവർത്തിക്കില്ല എന്ന് അവർ പറഞ്ഞിട്ടും അടിമച്ചങ്ങല കൈയ്യിലുള്ളതുപോലെയാണ് അയാളുടെ ഭാവം: വൈറൽ കുറിപ്പ്

അഭ്യൂഹങ്ങൾ കടുത്തപ്പോഴും ഇതേപറ്റി താരങ്ങൾ പ്രതികരിച്ചില്ല. ഇപ്പോഴിതാ വരദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മകന്റെ പിറന്നാൾ ദിനത്തിലെ ചിത്രമാണ് വരദ പങ്കുവെച്ചത്. ജിയാൻ എന്നാണ് വദരയുടെയും ജിഷിന്റെയും മകന്റെ പേര്.

ഹാപ്പി ബർത്ത് ഡേ മൈ സൺഷൈൻ എന്ന ക്യാപ്ഷനൊപ്പം മകനൊപ്പമുള്ള ചിത്രങ്ങളാണ് വരദ പങ്കുവെച്ചത്.മകനൊപ്പം വരദയുടെ മാതാ പിതാക്കളെയും കാണാം. ഇത്തവണയും ജിഷിനെ വരദയ്‌ക്കൊപ്പം കാണുന്നില്ല. ഇതോടെ പരസ്യമായി പറഞ്ഞില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞെന്നാണ് പലരും അനുമാനിക്കുന്നത്.

ഡിവോഴ്‌സായാൽ നിങ്ങൾക്കെന്താണ്? നിങ്ങളാണോ കല്യാണം നടത്തിയത് എന്നായിരുന്നു മുമ്പൊരിക്കൽ ജിഷിൻ ചോദിച്ചത്. ഡിവോഴ്‌സായില്ല ആയെങ്കിൽ പറയാം. കുറച്ച് കൂടി സമയം തരണമെന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം നായികയും വില്ലനമായി സീരിയലിൽ തിളങ്ങി ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരങ്ങൾ. സീരിയലുകൾക്ക് പുറമെ സിനിമകളിൽ അഭിനയിച്ചും വരദ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിനും വരദയും, തങ്ങളുടെ സീരിയൽ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്.

അതേ സമയം അമല എന്ന സീരിയലിൽ വെച്ചാണ് ഇരുവരും വരും പ്രണയത്തിലാവുന്നത്. ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അമല സീരിയലിന്റെ ഡയറക്ടർ പറ്റിച്ച പണിയാണ് ഞങ്ങൾ പ്രണയത്തിലാവാൻ കാരണമെന്ന് ജിഷിൻ മുൻപ് പറഞ്ഞിരുന്നു.

Also Read
രണ്ട് തവണ മോഹൻലാൽ എന്നെ പിടിച്ച് പൊക്കിയിട്ടും ഡ്രസ്സിനകത്തിട്ട കീ വെളിയിൽ വന്നില്ല, പിന്നെ ചെയ്തത് ഇങ്ങനെ: ഗാന്ധർവം സിനിമയിലെ ആ രംഗത്തെ കുറിച്ച് നായിക കാഞ്ചൻ

Advertisement